NRI News Spirtual Destination USA

മാർപാപ്പയുടെ പേരിൽ വീണ്ടും വ്യാജവാർത്ത; നരകം ഇല്ല എന്നപേരിൽ പ്രചരിക്കുന്ന വാർത്ത നിഷേധിച്ചുകൊണ്ട് വത്തിക്കാൻ

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പയുടെ പേരില്‍ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത. ഇറ്റലിയിലെ ലാ റിപ്പബ്ലിക്ക എന്ന പത്രത്തിന്റെ സ്ഥാപകനായ യൂജീനോ സ്കാൽഫാരി മാര്‍പാപ്പയുമായി സംഭാഷണത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ നരകം ഇല്ല എന്നു മാര്‍പാപ്പ പ്രസ്താവിച്ചതായാണ് ഇന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്നും കെട്ടിച്ചമച്ചതാണെന്നും വത്തിക്കാന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. നരകം ഇല്ല എന്നു പാപ്പ പറഞ്ഞതായി ചൂണ്ടിക്കാണിച്ചുള്ള സ്കാൽഫാരിയുടെ റിപ്പോർട്ടിന് വ്യാപകമായ ശ്രദ്ധ ലഭിച്ചതിനെ തുടര്‍ന്നു വത്തിക്കാൻ പ്രസ്താവന ഇറക്കുകയായിരിന്നു.

“പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ അടുത്തിടെ ലാ റിപ്പബ്ലിക്കാ എന്ന പത്രത്തിന്റെ സ്ഥാപകനെ ഈസ്റ്റർ പ്രമാണിച്ച് ഒരു സ്വകാര്യ കൂടികാഴ്ച്ചക്കായി സ്വീകരിച്ചിരുന്നു. പക്ഷേ അഭിമുഖം ഒന്നും നൽകിയിരുന്നില്ല. ഇന്ന് പ്രസ്തുത പത്രത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന ലേഖനം, അദ്ദേഹത്തിന്റെ തന്നെ പുനർസൃഷ്ട്ടിയാണ്. അതിൽ മാർപാപ്പ പറഞ്ഞ കാര്യങ്ങൾ അതേ പടി നൽകിയിട്ടില്ല. അതിനാൽ അതിൽ പറഞ്ഞിരിക്കുന്ന ഉദ്ധരണികൾ ഒന്നും പരിശുദ്ധ പിതാവ് പറഞ്ഞ കാര്യങ്ങളുടെ വിശ്വാസ യോഗ്യമായ രേഖയായി കരുതരുത്”. വത്തിക്കാന്‍ പ്രസ്താവനയില്‍ പറയുന്നു.

മാര്‍പാപ്പ നരകമില്ലെന്ന് തന്നോടു പറഞ്ഞതായി അവകാശപ്പെടുന്ന യൂജീനോ സ്കാൽഫാരി നേരെത്തെയും വ്യാജ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിന്നു. ഫ്രാന്‍സിസ് പാപ്പ പറഞ്ഞതായി യുജിനോ സ്കാൽഫാരി റിപ്പോർട്ട് ചെയ്യുന്ന പല കാര്യങ്ങളും വാസ്തവ വിരുദ്ധമാകാറുണ്ടെന്ന് വത്തിക്കാന്‍ ഔദ്യോഗിക വക്താവായിരിന്ന ഫാ. ഫെഡറിക്കോ ലൊംബാര്‍ഡി നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ലാ റിപ്പബ്ലിക്ക സ്ഥാപകരിൽ ഒരാളും, 1976 – 1996 കാലഘട്ടത്തിൽ എഡിറ്ററും ആയിരുന്ന യുജിനോ സ്കാൽഫാരിക്ക് 93 വയസ്സാണുള്ളത്.

Source

Related posts

പ്രവാസ ജീവിത്തിന്റെ കാണാപുറങ്ങൽ എ സി ജോർജ്ജ് പ്രഭാഷണം നടത്തുന്നു.

subeditor

‘പിതാവേ ഐഎസിന്റെ മേല്‍ കരുണയായിരിക്കേണമേ…’; ഐഎസ് തീവ്രവാദികളുടെ ആക്രമണത്തില്‍ ബന്ധുക്കളെ നഷ്ടപ്പെട്ട ക്രിസ്റ്റീനയുടെ പ്രാര്‍ത്ഥന

Sebastian Antony

സ്‌കാര്‍ഫ ധരിച്ച ഫ്രൊഫസറെ പിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിക്കണം

subeditor

തുംബൈ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ യു.എ.ഇ – ലെ വിവിധ എമിറേറ്റുകളില്‍ തുംബൈ മെഡിക്കല്‍ ക്ലീനിക്കുകള്‍ ആരംഭിക്കുന്നു.

subeditor

യു.എസ്. കോണ്‍ഗ്രസ്സില്‍ ഒരു ശതമാനം ഇന്ത്യന്‍ വംശജര്‍

Sebastian Antony

വിശുദ്ധ അന്തോണീസ് പുണ്യവാളന്റെ വാര്‍ഷിക തിരുനാള്‍ ജൂണ്‍ 11-ന്

Sebastian Antony

തീവ്രവാദക്കേസില്‍ സൗദിയില്‍ അഞ്ച് ഇന്ത്യക്കാര്‍ അറസ്റ്റില്‍

subeditor

മദര്‍ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനം; വത്തിക്കാനിലേക്കുള്ള ഭാരതത്തിന്റെ ഔദ്യോഗിക സംഘത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നയിക്കും

Sebastian Antony

വിലക്ക് മുസ്‌ലിം നിരോധനമല്ല- വിശദീകരണവുമായി ട്രംപ്

Sebastian Antony

കൊച്ചിയിലേ ഒരു വക്കീലിന്‌ 10ലക്ഷം നല്കിയാൽ അമേരിക്കയിലെത്തിക്കും, പമ്പിലും, ബാറിലും, വേശ്യാവൃത്തിയും തൊഴിൽ. ഫോറിഡയിൽ അറസ്റ്റിലായ മലയാളിയുടെ മൊഴി

subeditor

മയക്കുമരുന്ന് ഗുളികകളുമായി അബുദാബിയില്‍ യുവാവ് പിടിയില്‍

subeditor

ഫ്‌ളോറിഡ നിര്‍ണായകമാകുമെന്നു സൂചന; മേല്‍ക്കൈ നേടാന്‍ ഹിലരിയും ട്രമ്പും തീവ്ര ശ്രമത്തില്‍

Sebastian Antony