മോദിക്കെതിരെ വ്യാജവാര്‍ത്തകള്‍; പോഷകാഹാരക്കുറവിന് ഭജന ചൊല്ലാന്‍ മോദി പറഞ്ഞുവെന്ന തരത്തിലാണ് വ്യാജ പ്രചാരണം

ന്യൂഡല്‍ഹി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും വ്യാജവാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. പോഷകാഹാരക്കുറവ് പരിഹരിക്കുവാന്‍ ഭജന ചൊല്ലിയാല്‍ മതിയെന്ന് മോദി മന്‍കി ബാത്തിലൂടെ പറഞ്ഞുവെന്ന തരത്തിലാണ് ചിലര്‍ വ്യാജ പ്രചാരണം നടത്തുന്നത്.

കേരളത്തിലെ മാധ്യമം ദിനപത്രം ഉള്‍പ്പെടെ ഓട്ടേറെ മാധ്യമങ്ങളാണ് ഇത്തരത്തില്‍ പ്രധാനമന്ത്രിക്കെതിരെ വ്യാജവാര്‍ത്ത പ്രചടരിപ്പിക്കുവാന്‍ കൂട്ട് നിന്നത്. അതേസമയം ഇന്ത്യാടുഡേയുടെ ആന്റി ഫേക്ക് ന്യൂസ് വാര്‍ റൂം നടത്തിയ അന്വേഷണത്തില്‍ ഇത് വ്യാജവാര്‍ത്തയാണെന്ന് തെളിഞ്ഞു. മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന സംഘടിത ആക്രമണത്തിന്റെ അവസാനത്തെ ഉദാഹരണമാണിത്. നിരവധി തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചാരണം നടക്കുന്നത്.

Loading...

കേരളത്തിലെ മാധ്യമങ്ങള്‍ അടക്കം ഇത്തരം വ്യാജപ്രചാരണങ്ങളുടെ ഭാഗമാകുന്നുണ്ട്. മോദി വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന ചില മാധ്യമങ്ങളാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്. പ്രധാനന്ത്രി നരേന്ദ്ര മോദി മന്‍കി ബാത്തിന്റെ 92-ാം എപ്പിസോഡില്‍ നടത്തിയ പ്രഭാഷണത്തിലാണ് നോദി ഇക്കാര്യം പറഞ്ഞുവെന്നാണ് വ്യാജ പ്രചാരണം നടത്തുന്നവര്‍ പ്രചരിപ്പിക്കുന്നത്. ആഗസ്റ്റ് 28ന് നടത്തിയ മന്‍ കി ബാത്ത് തുടങ്ങുന്നത് തന്നെ ആസാദി കാ അമൃത് മഹോത്സവത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാമ്.

ഭക്തിഗാനങ്ങള്‍ പോഷകാഹാരക്കുറവിന് എതിരായ യുദ്ധത്തില്‍ ഉപയോഗിക്കുവാന്‍ കഴിയുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?. മേരെ ബച്ചാ അഭിയാന്‍ എന്ന പദ്ധതിയില്‍ മധ്യപ്രദേശിലെ ദത്തിയ ജില്ലയില്‍ ഇത് വിജയകരമായി ചെയ്തിട്ടുണ്ട്. ജില്ലയില്‍ സംഘടിപ്പിച്ച ഭജന്‍ പരിപാടികളില്‍ പോഷന്‍ ഗുരു എന്നറിയപ്പെടുന്ന അധ്യാപകരെയും വിളിക്കും. ഇതിന്റെ ഭാഗമായി അംഗന്‍വാടിയിലേക്ക് എത്തുന്ന അമ്മമാര്‍ ഒരു കൈപ്പിടി ധാന്യവുമായിട്ടാണ് വരിക. ഇത് അംഗന്‍വാടിയില്‍ എത്തുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചുവെന്ന് മാത്രമല്ല, പോഷകാഹാരക്കുറവ് പരിഹരിക്കുവാനും സഹായിച്ചു. ഇതാണ് മന്‍ കി ബാത്തില്‍ മോദി പറഞ്ഞത്. എന്നാല്‍ ഇതിനെ വളച്ചോടിച്ചാണ് ചിലര്‍ വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കിയത്.