തകരാത്ത ഡാമുകളെ തകർത്തു: മരിക്കാത്ത കുഞ്ഞ് മരിച്ചു: വ്യാജ വാർത്തകൾ നൽകിയ മനോരമയ്ക്കെതിരെ ട്രോൾ മഴ

തിരുവനന്തപുരം: വ്യാജ വാർത്തകൾക്ക് അതിരില്ലാത്ത കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. വ്യാജ വാർത്ത പടച്ചു വിടുന്നതിന് ഇന്നും ഒരു അതിരില്ല. ഇക്കഴിഞ്ഞ ദിവസങ്ങളിൽ പിഴവ് പറ്റിയത് പ്രമുഖ മലയാള മാധ്യമത്തിനാണ്. ഇപ്പോൾ സോഷ്യൽമീഡിയയിലെ ചർച്ചാവിഷയവും മനോരമയുടെ അടുത്തടുത്ത ദിവസങ്ങളിലെ രണ്ട് വ്യാജവാർത്തകളാണ്.

Loading...

കേരളത്തിലെ അഞ്ചു ഡാമുകൾ തകർന്നു എന്ന് പ്രമുഖ വാർത്താ അവതാരക വായിച്ചതായിരുന്നു പിഴവുകളിൽ ഒന്ന്. നാക്കുപിഴച്ചതെന്ന് പറഞ്ഞ ന്യായീകരണം ചേർത്ത് തടിതപ്പി. എന്നാൽ അതിലും വലിയ ഒരു പിഴവാണ് പിന്നീട് സംഭവിച്ചത്. കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ പേര് വിവരങ്ങൾ റിപ്പോർട്ട് ചെയ്തപ്പോഴായിരുന്നു ഈ പിഴവ്. ജീവനോടെയുള്ള ഒരു കുഞ്ഞിന്റെ പേരായിരുന്നു മരിച്ചവരുടെ കൂട്ടത്തിൽ മനോരമ വാർത്തയിലും ബ്രേക്കിങ് ന്യൂസിലും നൽകി. എന്തിനാണ് മനോരമേ, ഈ ദുരന്തമുഖത്തും തെറ്റായ വാർത്തകൾ കൊടുത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. ആ വാർത്ത കണ്ട ആ കുഞ്ഞിന്റെ ബന്ധുക്കൾ, കുറച്ച് സമയമാണെങ്കിൽ പോലും അന്വേഷിച്ചു കൊണ്ടിരുന്ന ഞങ്ങൾ കുറച്ച് പേർക്ക് ഉണ്ടായ ആഘാതം എത്ര വലുതാണെന്ന് അറിയാമോ.? എന്നാണ് സമൂഹമാധ്യമങ്ങൾ ചോദിക്കുന്നത്.

വിഷയത്തിൽ അയിഷ പി ജമാൽ എഴുതിയ കുറിപ്പ് വായിക്കാം:

ഇന്നലെ രാത്രി 10 മണിയോടെയാണ് സിപിഐ നാദാപുരം ഏരിയ സെക്രട്ടറി സഖാവ് Adv P Gavas എന്നെ ബന്ധപ്പെട്ടു കരിപ്പൂർ വിമാനാപകടത്തിൽ പെട്ട യാത്രക്കാരായ പരമേശ്വരൻ,
രവിശങ്കർ, താരാ ശങ്കർ, അയന (4 വയസ്സ് ) എന്നിവരെ അപകടത്തെ തുടർന്ന് എവിടെയാണുള്ളതെന്നു അറിയില്ലെന്നും, കൊണ്ടോട്ടിയിലെ ആശുപത്രികളിൽ ഉണ്ടോ എന്നന്വേഷിക്കണമെന്നും ആവശ്യപെടുന്നത്. തുടർന്നു അദ്ദേഹം എനിക്ക് അയച്ചു തന്ന അവരുടെ ചിത്രമാണ് (ചിത്രം 1)

തുടർന്ന് കൊണ്ടോട്ടിയിലെ വിവിധ ആശുപത്രിയിൽ അന്വേഷിച്ചുവെങ്കിലും അവർ അവിടെ ഇല്ലെന്നാണ് മനസിലായത്.പിന്നീട് രവിശങ്കറും താര രവിശങ്കറും മഞ്ചേരി മെഡിക്കൽ കോളേജിൽ ഉണ്ടെന്നുള്ള വിവരം ലഭിച്ചു. അപ്പോഴും അവരുടെ കുട്ടി അയന ശങ്കറും, പരമേശ്വരനും എവിടെയുണ്ട് എന്നൊരു വിവരവും ലഭിച്ചില്ല.

അയന മഞ്ചേരി മെഡിക്കൽ കോളേജിൽ ഉണ്ടെന്നുള്ള സ്ഥിരീകരിക്കാത്ത വിവരം ഉണ്ടെന്നും അന്വേഷിക്കണമെന്നും ഗവാസ് സഖാവ് ആവശ്യപ്പെട്ടതനുസരിച്ച്, ഞാൻ DYFI മലപ്പുറം ജില്ലാ ട്രഷറർ Shareef Mohammed നെ ബന്ധപെട്ടു അവിടെ കുട്ടിയുണ്ടോ എന്നന്വേഷിച്ചതിൽ ഇല്ലെന്നാണ് വിവരം ലഭിച്ചത്.

തുടർന്ന് രാത്രി 11.53 ഓടെ കുട്ടി കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ഉണ്ടെന്നും, പരമേശ്വരൻ കോഴിക്കോട് മൈത്ര ആശുപത്രിയിൽ ഉണ്ടെന്നും ഗവാസ് സഖാവ് വിളിച്ചറിയിക്കുകയും, അതിനോടൊപ്പം അയച്ചു തന്ന കുഞ്ഞിന്റെ ചിത്രവുമാണിത്. (ചിത്രം 2)

എന്നാൽ ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ ആദ്യം കണ്ട വാർത്ത ഈ കുട്ടി കോഴിക്കോട് മിംസ് ആശുപത്രിയിൽ വെച്ച് മരണപെട്ടു എന്ന മനോരമ news വാർത്ത ആണ്
(ചിത്രം 3)

രണ്ട് മണിക്കൂറോളം ഈ കുഞ്ഞിനെ അന്വേഷിച്ചു കൊണ്ടിരുന്ന എനിക്ക് വലിയ ഷോക്ക് ആയിരുന്നു ആ വാർത്ത. കുഞ്ഞു സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തിയിട്ടും ബേബി മെമ്മോറിയലിൽ ഉണ്ടായിരുന്ന കുഞ്ഞ് എങ്ങനെ മിംസ് ആശുപത്രിയിൽ മരണപെട്ടു എന്നും ആശ്ചര്യം ഉണ്ടാക്കി. തുടർന്ന് ഞാൻ ഗവാസ് സഖാവിനെ ബന്ധപെട്ടു വാർത്തയുടെ നിജസ്ഥിതി അന്വേഷിച്ചതിൽ വാർത്ത വ്യാജമാണെന്നും, കുഞ്ഞ് സുരക്ഷിതമായി ഇപ്പോഴും ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഉണ്ടെന്നും കുട്ടിയുടെ ബന്ധുക്കൾ തന്നെ സംസാരിക്കുന്ന voice മെസ്സേജും ലഭിച്ചു.

കുറച്ച് സമയം മുമ്പ് മലപ്പുറം ജില്ലാ കലക്ടർ ഔദ്യോഗികമായി അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പേജിൽ ഇട്ട മരണപ്പെട്ടവരുടെ പേര് വിവരങ്ങൾ ആണ് (ചിത്രം 4, 5 )ആ കുഞ്ഞിന് ഒന്നും സംഭവിച്ചിട്ടില്ല.

എന്തിനാണ് മനോരമേ, ഈ ദുരന്തമുഖത്തും തെറ്റായ വാർത്തകൾ കൊടുത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. ആ വാർത്ത കണ്ട ആ കുഞ്ഞിന്റെ ബന്ധുക്കൾ, കുറച്ച് സമയമാണെങ്കിൽ പോലും അന്വേഷിച്ചു കൊണ്ടിരുന്ന ഞങ്ങൾ കുറച്ച് പേർക്ക് ഉണ്ടായ ആഘാതം എത്ര വലുതാണെന്ന് അറിയാമോ.?

ഇനിയെങ്കിലും മരണവാർത്ത റിപ്പോർട്ട് ചെയ്യുമ്പോഴെങ്കിലും ക്രോസ്സ് ചെക്ക് ചെയ്ത് വാർത്ത പ്രസിദ്ധീകരിക്കണം. നിങ്ങൾക്കിത് വെറും വാർത്ത മാത്രമായിരിക്കും, ഉറ്റവരെ തെരഞ്ഞു കൊണ്ടിരിക്കുന്നവർക്ക് ഈ വാർത്ത അവരുടെ ജീവന്റെ വിലയാണ്.

ഇന്നലെ രാത്രി 10 മണിയോടെയാണ് സിപിഐ നാദാപുരം ഏരിയ സെക്രട്ടറി സഖാവ് Adv P Gavas എന്നെ ബന്ധപ്പെട്ടു കരിപ്പൂർ വിമാനാപകടത്തിൽ…

Opublikowany przez Adv Aishą P Jamal Piątek, 7 sierpnia 2020