വ്യാജ നമ്പറില്‍ വിദ്യാര്‍ഥികളുമായി വിനോദയാത്രയ്ക്ക് എത്തിയ ബസ് കൊച്ചിയില്‍ പിടിയില്‍

കൊച്ചി. വിദ്യാര്‍ഥികളുമായി വ്യാജ നമ്പര്‍ ഉപയോഗിച്ച് സര്‍വീസ് നടത്തിയ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. തിരുവനന്തപുരത്തുനിന്നും കൊച്ചിയിലേക്കാണ് ബസ് വിദ്യാര്‍ഥികളുമായി വിനോദയാത്രക്ക് എത്തിയ സ്പാര്‍ടെന്‍സ് എന്ന ബസാണ് പിടിച്ചെടുത്തത്. റോഡില്‍ സര്‍വീസ് നടത്തുവാന്‍ ആവശ്യമായ ഒരു രേഖയും ബസില്‍ ഉണ്ടായിരുന്നില്ല. കെഎല്‍ 74 3303 എന്ന നമ്പരിലാണ് ബസ് സര്‍വീസ് നടത്തിയത്.

എല്ലാ രേഖകളും മറ്റൊരു ടൂറിസ്റ്റ് ബസിന്റെ നമ്പറിലായിരുന്നു. യഥാര്‍ത്ഥ നമ്പര്‍ എഴുതിയത് മറച്ച് രേഖകളുള്ള ബസിന്റെ നമ്പര്‍ പതിക്കുകയായിരുന്നു. തിരുവനന്തപുരത്തെ സ്‌കൂളില്‍ നിന്നുള്ള 45 വിദ്യാര്‍ഥികളുമായിട്ടാണ് ബസ് വിനോദയാത്രയ്ക്ക് കൊച്ചിയിലെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്.

Loading...

അതേസമയം 28 ലക്ഷം രൂപയുടെ ലോണ്‍ അടക്കം 31.5 ലക്ഷം രൂപയ്ക്ക് ബസ് വാങ്ങിതയാണെന്നും വ്യാജ നമ്പറിലാണ് ബസ് സര്‍വീസ് നടത്തുന്നതെന്ന് അറിഞ്ഞില്ലെന്നും ഉടമ പറയുന്നു. പണമിടപാട് തീരുന്ന മുറയ്ക്ക് രേഖകള്‍ നല്‍കാമെന്ന് പഴയ ഉടമ പറഞ്ഞതായിട്ടാണ് ബസിന്റെ ഉട പറയുന്നത്. ബസ് കസ്റ്റഡിയിലെടുത്ത എംവിഡി ടൂര്‍ ഓപ്പറേറ്ററോട് വിദ്യാര്‍ഥികള്‍ക്ക് തിരികെ പോകുവാന്‍ മറ്റൊരു ബസ് ഏര്‍പ്പാടാക്കുവാന്‍ നിര്‍ദേശിക്കുകായിരുന്നു.