വ്യാജ പാസ്‌പോര്‍ട്ട് കേസ്: നൈജീരിയന്‍ ഫുട്‌ബോള്‍ താരത്തെ പോലീസ് കയ്യോടെപൊക്കി

വ്യാജപാസ്‌പോർട്ട് കേസിൽ നൈജീരിയൻ ഫുട്‌ബോൾ താരം കോഴിക്കോട് അറസ്റ്റിലായി..വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ നൈജീരിയന്‍ ഫുട്‌ബോള്‍ താരം ഒ.കെ. ഇമ്മാനുവല്‍ യൂക്കോച്ചിയാണ് കോഴിക്കോട്ട് അറസ്റ്റിലായത് . സെവന്‍സ് ഫുട്‌ബോളില്‍ ഏറെ ആരാധകരുള്ള താരമാണ് യൂക്കാച്ചി..2015-ലാണ് ഇമ്മാനുവല്‍ വ്യാജ പാസ്‌പോര്‍ട്ടുമായി നാഗ്പുറില്‍ അറസ്റ്റിലാകുന്നത്. ജാമ്യത്തിലിറങ്ങിയ ഇമ്മാനുവല്‍ വിചാരണ സമയത്ത് കോടതിയില്‍ ഹാജരായില്ല. തുടര്‍ന്ന് മഹാരാഷ്ട്രയിലെ കാംപ്ടി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. റോയല്‍ ട്രാവല്‍സ് ടീമില്‍ ഇമ്മാനുവല്‍ കളിക്കുന്നുണ്ടെന്ന് അറിഞ്ഞ നാഗ്പുര്‍ പോലീസ് കോഴിക്കോട്ട് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു….എന്ത്കൊണ്ട് പൗരത്വ നിയമം എന്നതിനു ഉത്തരം കൂടിയാണ്‌ ഇത്തരക്കാരെ പിടികൂടൽ.

രാജ്യത്ത് നിയമ വിരുദ്ധമായി നുഴഞ്ഞു കയറി താമസിക്കുന്നവർക്കെതിരെ ആർ എന്ത് പറഞ്ഞാലും കേന്ദ്ര നിയമവും രാജ്യത്തേ നിയമങ്ങളും ലോക്കൽ പോലീസിനു നടപ്പാക്കാതിരിക്കാൻ ആകില്ല എന്നും ഇതൊക്കെ വ്യക്തമാക്കുന്നു.കോടതി വാറണ്ട് അനുസരിച്ച് നാഗ്പുര്‍ പോലീസാണ് കോഴിക്കോടെത്തി റോയല്‍ ട്രാവല്‍സ് ടീം താരം ഒ.കെ. ഇമ്മാനുവല്‍ യൂക്കോച്ചിയെ അറസ്റ്റ് ചെയ്തത്..യഥാര്‍ഥ പാസ്‌പോര്‍ട്ട് ഇപ്പോള്‍ കൈവശമുണ്ടെന്ന് യൂക്കാച്ചി പറഞ്ഞു. കേരളത്തില്‍ പല തവണ ഫുട്‌ബോള്‍ കളിക്കാന്‍ വന്നിട്ടുണ്ടെന്നും യൂക്കാച്ചി കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയ യൂക്കാച്ചിയെ നാഗ്പുറിലേക്ക് കൊണ്ടുപോയി. . സമാനമായി കഴിഞ്ഞ ചൊവാഴ്ച വ്യാജ പാസ്‌പോര്‍ട്ടുമായി ഇന്ത്യയിലെത്തിയ രണ്ട് ബംഗ്ലാദേശ് പൗരന്മാർ ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു . അകേല്‍ ബറുവ റോയ് , ബറുവ ദാസ് അര്‍ണാബ് എന്നിവരാണ് അറസ്റ്റിലായത്.ഫെബ്രുവരി 8 അമ്മ തിയതി ശനിയാഴ്ച്ച ബംഗളൂരുവില്‍ നിന്നും മലേഷ്യയിലേയ്ക്കുളള വിമാനം കയറുന്നതിനിടെയുളള പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

Loading...

കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശ് അതിര്‍ത്തി വഴി നുഴഞ്ഞു കയറിയ ഇവര്‍ കൊല്‍ക്കത്തിയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം ബംഗളൂരുവിലെത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്ക്തമാക്കി . വിമാനത്താവളത്തിലെ പരിശോധനക്കിടെ ആത്മീയകാര്യങ്ങളുമായി ബന്ധപ്പെട്ട് മലേഷ്യയിലേയ്ക്ക് പോവുകയാണെന്ന് സ്ഥാപിച്ച ഇവരുടെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും പരിശോധിച്ച അധികൃതര്‍ രേഖകള്‍ വ്യാജമാണന്ന് കണ്ടെത്തുകയുമായിരുന്നു.രാജ്യം വിട്ട് യാത്ര ചെയ്യേണ്ട ഒരു ഇന്ത്യക്കാരനെ സംബന്ധിച്ച് ഒരു പാസ്പോർട്ട് എന്ന് പറയുന്നത് ആ യാത്രക്കാരൻറെ ജീവന് തുല്യമെന്ന് പറയുന്നതിൽ ഒരുതെറ്റുമില്ല. ഒരു പാസ്പോർട്ട് എന്നതിനപ്പുറം ഒരു ഇന്റർനാഷണൽ ഐഡന്റിറ്റി പ്രൂഫ് കൂടിയാണ് ഇത്.