സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ വ്യാജ ഗര്‍ഭം ; മാവ് കുഴച്ച് ചാവുപിള്ളയെ ഉണ്ടാക്കി

മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലാണ് ഇരുപത്തിയഞ്ചുകാരിയായ യുവതി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ വ്യാജ ഗര്‍ഭം ചമഞ്ഞ് നടന്നത്. പ്രസവിച്ചപ്പോള്‍ ഉണ്ടായത് ചാപിള്ളയാണെന്ന് കാണിക്കാന്‍ മാവ് കുഴച്ചുണ്ടാക്കിയ രൂപവും ഇവര്‍ ആശിപത്രിയില്‍ എത്തിച്ചു. ആദ്യം ചാപിള്ളയായി പിറന്ന കുഞ്ഞിന്റെ മുഖം കാണിക്കാന്‍ ഖാന്‍പുര സ്വദേശിനിയായ വിജയാവതി മോഹര്‍സിന്‍ ഖുശ്വാന്‍ തയ്യാറായിരുന്നില്ല. ആചാരങ്ങള്‍ക്ക് വിപരീതമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

എന്നാല്‍ യുവതിയുടെ വാദം വ്യാജമാണെന്ന് ആശുപത്രി അധികൃതര്‍ കണ്ടെത്തുകയും ചെയ്തു. മുഖ്യമന്ത്രി ശ്രമിക് സേവ പ്രസുതി സഹായത യോജന പ്രകാരം ഗര്‍ഭിണികള്‍ക്ക് ലഭിക്കുന്ന 16,000 രൂപ ലക്ഷ്യംവെച്ചായിരുന്നു യുവതിയുടെ വ്യാജ ഗര്‍ഭം ചമയല്‍. 2018 ലാണ് സര്‍ക്കാര്‍ പദ്ധതി രൂപീകരിക്കുന്നത്. ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ജോലിക്ക് പോകാന്‍ സാധിക്കാത്ത യുവതികള്‍ക്കുള്ള സഹായമായാണ് ഈ തുക.

Loading...

ആശ വര്‍ക്കറുടെ ഒപ്പമാണ് ഇരുപത്തിയഞ്ചുകാരിയായ യുവതി ആശുപത്രിയില്‍ എത്തിയത്. സംഭവത്തില്‍ മതിയായ പരിശോധനകളില്ലാതെ യുവതിയെ ആശുപത്രിയിലേക്ക് കൂട്ടിക്കൊണ്ടുവന്ന ആശാ വര്‍ക്കര്‍ക്ക് ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ നോട്ടീസ് അയച്ചിട്ടുണ്ട്.