Connect with us

Crime

സിനിമാ നിര്‍മാതാവെന്ന് വ്യാജ പ്രചരണം നടത്തി പീഡനം: വിദേശ മലയാളി യുവാവ് അറസ്റ്റില്‍.

Published

on

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി തിരുവല്ല സ്വദേശിനിയെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയെ തുടര്‍ന്ന് വിദേശ മലയാളി യുവാവ് അറസ്റ്റില്‍. പത്തനംതിട്ട വൈക്കത്തു വീട്ടില്‍ പോപ്സി എന്ന ജെയിംസ് തോമസാണ് നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്.

സിനിമാ നിര്‍മാതാവാണെന്ന വ്യാജേന നിരവധി യുവതികളെ ലൈംഗികമായി ഇയാള്‍ ദുരുപയോഗം ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കുടുംബസമേതം കാനഡയില്‍ താമസിച്ചിരുന്ന ഇയാള്‍ ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്നു. ഇതിനിടെ ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയുമായി അടുപ്പത്തിലാകുകയും യുവതി ചികിത്സയ്ക്കായി രണ്ടു മാസം ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ പരിചരിക്കാന്‍ ഒപ്പം നില്‍ക്കുകയും ചെയ്തു.

സിനിമാ നിര്‍മാതാവെന്നാണ് ജെയിംസ് യുവതികളോട് പറഞ്ഞിരുന്നത്. ഇത്തരത്തില്‍ നിരവധി യുവതികളെ ഇയാള്‍ വലയിലാക്കിയെന്നാണ് പൊലീസ് സംശയിക്കുന്നത്.

യുവതിക്കൊപ്പം താമസിക്കുന്നതിനിടെ ബിസിനസ് ആവശ്യങ്ങള്‍ പറഞ്ഞ് 35 ലക്ഷം തട്ടിയെടുത്തതായും പൊലീസ് പറയുന്നു. പിന്നീട് കാനഡയിലേയ്ക്കു മടങ്ങിപ്പോയ യുവാവ് നാട്ടില്‍ തിരിച്ചെത്തി മറ്റൊരു യുവതിയുമായി വിവാഹം ഉറപ്പിച്ച ശേഷമാണ് പരാതിയുമായി യുവതി രംഗത്തെത്തിയത്.

എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ക്കു നല്‍കിയ പരാതിയില്‍ നോര്‍ത്ത് പൊലീസ് കേസെടുക്കുകയും പ്രതിയെ ചോദ്യം ചെയ്ത് അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Continue Reading

Crime

സംശയരോഗം; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തല അറുത്ത് മാറ്റി കനാലില്‍ ഉപേക്ഷിക്കാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

Published

on

ഈറോഡ്: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തല അറുത്ത് മാറ്റി ബാഗിലാക്കി ഉപേക്ഷിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. തമിഴ്നാട്ടിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. 19 വയസുള്ള നിവേദ എന്ന യുവതിയെ ഭര്‍ത്താവ് മുനിയപ്പന്‍(28) കുത്തി കൊലപ്പെടുത്തിയ ശേഷം തല അറുക്കുകയായിരുന്നു.

മൃതദേഹം ബാഗിനുള്ളിലാക്കി കനാലില്‍ ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലായത്. ഈറോഡില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ മെട്ടുകടൈയിലാണ് സംഭവം. മുനിയപ്പയ്ക്ക് ഭാര്യ നിവേദയില്‍ സംശയമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കും സ്ഥിരമായിരുന്നെന്ന് പോലീസ് പറയുന്നു. തിങ്കളാഴ്ചയും ഇരുവരും തമ്മില്‍ വഴക്കുണ്ടായി.

തുടര്‍ന്ന് കൈയ്യില്‍ കിട്ടിയ കത്തിയെടുത്ത് ഭാര്യയുടെ കഴുത്തില്‍ കുത്തി പ്രതി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് തല മുറിച്ച് മാറ്റുകയും തലയും ഉടലും ബാഗുകളില്‍ തിരുകി ബൈക്കില്‍ കനാലിന് സമീപമെത്തി ഉപേക്ഷിക്കാന്‍ ശ്രമിച്ചു.എന്നാല്‍ ബാഗിന് വെളിയിലേക്ക് യുവതിയുടെ കാല്‍ നീണ്ടു കിടക്കുന്നത് കണ്ട ചിലര്‍ നിലവിളിക്കുകയും പോലീസില്‍ അറിയിക്കുകയുമായിരുന്നു.

Continue Reading

Crime

ചായചൂടാക്കി നല്‍കിയില്ല; അമ്മയെ മകന്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി

Published

on

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ അമ്മയെ മകന്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. ചായ ചൂടാക്കി നല്‍കാതിരുന്നതിനാണ് അമ്മയെ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയത്. തുടര്‍ന്ന് മകനെ പോലീസ് അറസ്റ്റ് ചെയ്തു .വെസ്റ്റ് കോമ്പാറ സ്വദേശി കയ്പുള്ളി വീട്ടില്‍ ലീലയ്ക്കാണ്(53) പൊള്ളലേറ്റത്. സംഭവത്തില്‍ മകന്‍ വിഷ്ണുവിനെ(24)പൊലീസ് അറസ്റ്റു ചെയ്തു. വിഷുദിനത്തില്‍ രാവിലെ 11നാണ് സംഭവം.

വീട്ടില്‍ ഇരുവരും സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്നു പൊലീസ് പറഞ്ഞു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ ലീല തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ആറുമാസം മുമ്പ് ഒരു ബൈക്ക് അപകടത്തില്‍ ഗുരുതരാവസ്ഥയിലായ വിഷ്ണുവിനെ കൂലിപ്പണിയെടുത്തും നാട്ടുകാരുടെ സഹായം സ്വരൂപിച്ചുമാണ് അമ്മ ലീല ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവന്നത്.

അപകടത്തില്‍ വിഷ്ണുവിന്റെ ഒരു കണ്ണിന്റെ കാഴ്ചയും നഷ്ടമായി. വിവിധ തരം ലഹരിക്കടിമപ്പെട്ട വിഷ്ണു അമ്മയെ നിരന്തരം ദ്രോഹിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

Continue Reading

Crime

പെണ്‍കുട്ടികളുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച സംഭവം; പ്രതി നെടുമ്പാശ്ശേരി വിമാനത്താവാളത്തില്‍ വെച്ച് പിടിയില്‍

Published

on

കൊച്ചി: പനമ്പള്ളി നഗറില്‍ പെണ്‍കുട്ടികളുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. പാലക്കാട് സ്വദേശി മനു ആണ് പിടിയിലായത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

സംഭവത്തിന് ശേഷം ഇയാള്‍ അബുദാബിയിലേക്ക് കടന്നിരുന്നു. കഴിഞ്ഞമാസം പതിനഞ്ചാം തിയതി ആയിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. ബൈക്കില്‍ എത്തിയ ആള്‍ പെണ്‍കുട്ടികളെ തടഞ്ഞുനിര്‍ത്തി പെട്രോള്‍ ഒഴിക്കുകയായിരുന്നു. ഹെല്‍മറ്റ് ധരിച്ചെത്തിയ ഇയാള്‍ പെട്രോള്‍ ഒഴിച്ചതിനു ശേഷം ബൈക്ക് ഓടിച്ചു പോകുകയായിരുന്നു.

ഹോണ്‍ മുഴക്കി എത്തിയ ബൈക്ക് യാത്രികന്‍ പനമ്പള്ളി നഗര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു പെണ്‍കുട്ടികളെ തടഞ്ഞ് പെട്രോള്‍ ഒഴിക്കുകയായിരുന്നു. കോട്ടയം, തമിഴ്നാട്ടിലെ ഊട്ടി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പെണ്‍കുട്ടികള്‍ എന്ന് പോലീസ് പറഞ്ഞു. കൊച്ചിയില്‍ ജോലി ചെയ്യുന്നവരായിരുന്നു പെണ്‍കുട്ടികള്‍

Continue Reading

Trending