കന്യകാത്വം തെളിയിക്കാൻ വ്യാജരക്തം ; വില്പന സജീവം, പ്രതിഷേധം

Loading...

കൊച്ചി:കാലം മാറിയെങ്കിലും ആദ്യരാത്രിയിൽ വെളുത്ത കിടക്ക വിരിച്ച് മരുമകളുടെ കന്യാകത്വം പരിശോധിക്കുന്ന അമ്മായിമാരും ഭർത്താക്കൻമാരും ഇപ്പോഴും സജീവമാണ്. താൻ കന്യകയാണെന്ന് തെളിയിക്കേണ്ടത് സ്ത്രീകളുടെ സ്വസ്ഥമാർന്ന ഭാവി ജീവിതത്തിനും ആവശ്യമാണ്. ഈ അവസ്ഥയെയും അതിജീവിക്കാൻ ആധുനിക കാലത്ത് കഴിയുമെന്ന വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓൺലൈൻ വിപണിയിലെ ആഗോള ഭീമൻമാരായ ആമസോൺ.

ആദ്യ രാത്രിയിൽ കന്യകാത്വം തെളിയിക്കാനുള്ള ഗുളികയാണ് ആമസോൺ വില്പനക്ക് വെച്ചിരിക്കുന്നത്. വ്യാജ രക്തം ഉറപ്പ് തരുന്ന ഈ ഗുളിക ആദ്യ രാത്രിയിൽ കന്യകാത്വം തെളിയിക്കാൻ സഹായിക്കുമെന്നാണ് അവർ അവകാശപ്പെടുന്നത്.‘ഐ- വിർജിൻ-ബ്ലഡ് ഫോർ ദി ഫസ്റ്റ് നൈറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഉത്പന്നത്തിന് 3100 രൂപയാണ് വില. ‘ഐ വിർജിൻ’ ആണ് ഇത് വില്പനക്ക് വെച്ചിരിക്കുന്നത്. പൊടി നിറച്ച ഗുളികകളുടെ രൂപത്തിലാണ് ഇവ ലഭിക്കുക. ഈ ഗുളിക ഉയർന്ന നിലവാരത്തിലുള്ള രക്തം ഉറപ്പ് നൽകുന്നുണ്ടെന്നും മറ്റ് പാർശ്വഫലങ്ങൾ ഒന്നും ഇല്ലെന്നും ഇവരുടെ പരസ്യം പറയുന്നു.

Loading...

സ്ത്രീയ്ക്ക് എല്ലാം ചാരിത്രമാണെന്നും അത് നഷ്ടപ്പെടുന്നവർക്ക് നല്ല കുടുംബ ജീവിതം ഉണ്ടാകില്ലെന്നും പറഞ്ഞ് അവരിലുണ്ടാക്കുന്ന ഭയമാണ് ഇത്തരം ക്യാപ്‌സൂളുകൾ ഉപയോഗിക്കാൻ സ്ത്രീകളെ നിർബന്ധിതരാക്കുന്നത്. ആളുകളുടെ മനോഭാവം മാറാത്തതാണ് ഇത്തരം ഉത്പന്നങ്ങളുടെ ഉപയോഗത്തിലേക്ക് സ്ത്രീകളെ തള്ളിവിടുന്നുത്. അതേസമയം പരസ്യത്തിനെതിരെയും ആമസോണിനെതിരെയും കടുത്ത പ്രതിഷേധങ്ങളാണ് ഉയരുന്നത്.