കാസര്‍ഗോഡ് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ കള്ളവോട്ട് നടത്തുന്നതിന്റെ ദ്യശ്യങ്ങള്‍ പുറത്ത്; കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

ക​ണ്ണൂ​ര്‍: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കാ​സ​ര്‍​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ല്‍ ക​ള്ള​വോ​ട്ട് ന​ട​ന്ന​തി​ന് തെ​ളി​വു​ക​ള്‍ പു​റ​ത്ത് വി​ട്ട് കോ​ണ്‍​ഗ്ര​സ്. കാ​സ​ര്‍​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ല്‍​പ്പെ​ട്ട, ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലു​ള്ള പി​ലാ​ത്ത​റ, എ​ര​മം​കു​റ്റൂ​ര്‍ എ​ന്നീ ബൂ​ത്തി​ലെ ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്ത് വ​ന്ന​ത്.

ആ​ളു​മാ​റി വോ​ട്ട് ചെ​യ്യു​ന്ന​തും ഒ​രാ​ള്‍ ര​ണ്ട് ത​വ​ണ വോ​ട്ട് ചെ​യ്യു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം. വ്യാ​ജ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ചെ​ന്നും ആ​രോ​പ​ണം ഉ​ണ്ട്.

Loading...

ക​ള്ള​വോ​ട്ട് ചെ​യ്ത​വ​രി​ല്‍ പ​ഞ്ചാ​യ​ത്തം​ഗ​വും മു​ന്‍ പ​ഞ്ചാ​യ​ത്തം​ഗ​വും ഉ​ണ്ടെ​ന്നും ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്ന് വ്യ​ക്ത​മാ​യി. ക​ണ്ണൂ​ര്‍ ചെ​റു​താ​ഴം പ​ഞ്ചാ​യ​ത്തം​ഗം സെ​ലീ​ന എം.​പി ക​ള്ള​വോ​ട്ട് ചെ​യ്തെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് ആ​രോ​പ​ണം.