ഓടുന്ന ട്രെയിനില്‍നിന്ന് ഇറങ്ങാന്‍ ശ്രമം; തൃശൂരിൽ രണ്ട് കൗമാരക്കാർക്ക് ദാരുണാന്ത്യം

തൃശൂർ: ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമിച്ച കൗമാരക്കാർ മരിച്ചു. തൃശൂർ കൊരട്ടി സ്വദേശികളായ കൃഷ്ണകുമാർ(16), സഞ്ജയ്(17) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഇവർ കയറിയ ട്രെയിനിന് കൊരട്ടിയിൽ സ്‌റ്റോപ്പ് ഉണ്ടായിരുന്നില്ല.

ഇറങ്ങാൻ തയ്യാറായി നിന്ന ഇരുവരും സ്റ്റേഷൻ എത്തിയതും പുറത്തേക്ക് ചാടുകയായിരുന്നു. എന്നാൽ ഒരാൾ ട്രെയിനിന് അടിയിൽ പെട്ടും, മറ്റൊരാൾ പ്ലാറ്റ്‌ഫോമിൽ തലയിടിച്ചും വീഴുകയായിരുന്നു. ഇരുവരുടേയും മൃതദേഹങ്ങൾ ചാലക്കുടിയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Loading...