കളമശേരി മെഡിക്കല്‍ കോളേജില്‍ മൃതദേഹം പുഴുവരിച്ച സംഭവം; പരാതി നല്‍കിയിട്ടും തുടര്‍ നടപടിയില്ലെന്ന് കുടുംബം

പെരുമ്ബാവൂര്‍: കളമശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗിയുടെ മൃതദേഹം പുഴുവരിച്ച സംഭവത്തില്‍ പരാതി നല്‍കിയിട്ടും തുടര്‍ നടപടിയില്ലെന്ന് കുടുംബം. ആരോഗ്യവകുപ്പും അനാസ്ഥ കാണിക്കുകയാണെന്നും, പരാതിയുമായി മുന്നൂറ് പോകുമെന്നും കുടുംബം അറിയിച്ചു. കൊവിഡ് ബാധിച്ച്‌ മരിച്ച കുഞ്ഞുമോന്റെ മൃതദേഹം പുഴുവരിച്ച നിലയിലായിരുന്നെന്ന ആരോപണം ബന്ധുക്കളാണ് ഉയര്‍ത്തിയത്. പെരുമ്ബാവൂര്‍ സ്വദേശി 85കാരനായ കുഞ്ഞുമോന്റെ മക്കള്‍ ഇത് സംബന്ധിച്ച്‌ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. എന്നാല്‍ കുടുംബത്തിന്റെ ആരോപണങ്ങള്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ നിഷേധിച്ചു.

ആശുപത്രി അധികൃതര്‍ കുഞ്ഞുമോന്റെ മരണ വിവരം അറിയിച്ച ശേഷം മെഡിക്കല്‍ കോളേജില്‍ നിന്ന് പെരുമ്ബാവൂര്‍ നഗരസഭാ ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ കൊണ്ടുവന്നപ്പോഴാണ് മൃതദേഹത്തില്‍ വായില്‍ നിന്ന് പുഴുവരിക്കുന്നതായി കണ്ടതെന്ന് മകന്‍ പറഞ്ഞു. ഇക്കാര്യം പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ധൃതിപ്പെട്ട് സംസ്‌കാരവും നടത്തി.

Loading...

ഓഗസ്റ്റ് 29ന് പെരുമ്ബാവൂര്‍ താലൂക്ക് ആശുപത്രിയിലാണ് ആദ്യം കുഞ്ഞുമോനെ പ്രവേശിപ്പിച്ചത്. പിന്നീട് അമ്ബലമുഗള്‍ കൊവിഡ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതോടെ സെപ്തംബര്‍ ആറിന് കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 14ാംതിയതിയാണ് മരണവിവരം അറിഞ്ഞതെന്ന് മകന്‍ അനില്‍കുമാര്‍ പറഞ്ഞത്. എന്നാല്‍ ഇക്കാര്യം ദിവസങ്ങളോളം ആശുപത്രി അധികൃതര്‍ മറച്ചുവെച്ചതായാണ് ഇവരുടെ സംശയം.അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ബന്ധുക്കള്‍ പരാതി നല്‍കി.

facebook likes kopen