വയനാട്ടിൽ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേല്‍മുരുകന്‍റെ മൃതദേഹം കാണാന്‍ കുടുംബത്തിന് അനുമതി

Mavoist..New
Mavoist..New

വയനാട് മീന്‍മുട്ടി വാളാരംകുന്ന് മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വേല്‍മുരുകന്ന്റെ.വേല്‍മുരുകന്‍റെ മൃതദേഹം കാണാന്‍ കുടുംബത്തിന് അനുമതി. വയനാട് ജില്ലാ കലക്ടറാണ് അനുമതി നല്‍കിയത്. കുടുംബം കോഴിക്കാട് മെഡിക്കല്‍ കോളജിലെത്തി മൃതദേഹം കണ്ട ശേഷമായിരിക്കും പോസ്റ്റ്മോര്‍ട്ടം നടത്തുക.

Wayandu
Wayandu

ഇന്നലെ രാവിലെ 9.25 ന് ഉണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട വേല്‍മുരുകന്‍റെ മൃതദേഹം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി കാടിന് പുറത്തെത്തിച്ചത് രാത്രി ഏഴരക്കാണ്. ഏറ്റുമുട്ടലുണ്ടായ സ്ഥലത്ത് വെടിയേറ്റ് കിടക്കുന്ന വേല്‍മുരുകന്‍റെ ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചിരുന്നു.നെഞ്ചിലും മുതുകത്തും വെടിയേറ്റിട്ടുണ്ട്. വലത് കയ്യില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. മൃതദേഹത്തിന് സമീപത്ത് പേസ്റ്റും ബ്രഷും പേനയും, ടോര്‍ച്ചും കിടക്കുന്നത് ദൃശ്യത്തില്‍ നിന്ന് കാണാം.

Loading...
Velmurukan
Velmurukan

മരിച്ച വേല്‍മുരുകന്‍ പിടികിട്ടാപ്പുള്ളിയായിരുന്നുവെന്ന് തമിഴ്‌നാട് പൊലീസ്. 2015 മുതല്‍ വേല്‍മുരുകനടക്കം 13 മാവോയിസ്റ്റുകളെ തമിഴ്‌നാട് പൊലീസ് തെരയുന്നതായും രേഖകളുണ്ട്.വേല്‍മുരുകനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് രണ്ട് ലക്ഷം രൂപ ഇനാം ആണ്. 2013ല്‍ കോഴിക്കോട്ടുനിന്ന് സ്‌ഫോടക വസ്തുക്കള്‍ കൊണ്ടു പോയതായും തമിഴ്‌നാട് ഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ട്. എട്ട് പൊലീസ് സ്റ്റേഷനുകളില്‍ വേല്‍മുരുകന് എതിരെ കേസുണ്ട്. സിപിഐ മാവോയിസ്റ്റിന്റെ പരിശീലനത്തിലും വേല്‍മുരുകന്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.