കുവൈത്തിൽ വിനോദസഞ്ചാര സന്ദർശക വിസകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ചു. ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറിയുടെ പ്രത്യേക അനുമതിയോടെ നിയന്ത്രിതമായി മാത്രമേ കുടുംബ സന്ദർശക വിസ അനുവദിച്ചിരുന്നുള്ളൂ. തിങ്കളാഴ്ച മുതൽ പുതിയ അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് പ്രാബല്യം.
500 ദീനാറിന് മുകളിൽ ശമ്പളം ഉള്ളവർക്ക് മാത്രമാണ് ഇത് നൽകിയിരുന്നത്. ആഭ്യന്തര മന്ത്രി ശൈഖ് അഹ്മദ് നവാഫ് അസ്സബാഹ് ആണ് ഉത്തരവ് ഇറക്കിയത്. വിസ നടപടികൾക്ക് പുതിയ മെക്കാനിസം കൊണ്ടുവരുന്നതിന് മുന്നോടിയായി ആണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.
Loading...