കുടുംബ കോടതികള്‍ വിവാഹമോചനത്തിനുവേണ്ടി മാത്രമുള്ളതല്ല

കുടുംബകോടതിഎന്നു കേള്‍ക്കുമ്പോള്‍ എല്ലാവരും പൊതുവെ divorce എന്നല്ലാതെ മറ്റു കുടുംബകോടതി മുഖേന ലഭ്യമാക്കാവുന്ന മറ്റു പരിഹാരങ്ങ ളെ കുറിച്ച് ബോധവാന്മാരല്ല.കഴിഞ്ഞ ദിവസം ഒരു സ്ത്രീ എന്നെ കാണുവാന്‍ മറ്റുള്ളവരുടെ നിര്‍ബന്ധം കൊണ്ട് വന്നു. എനിക്ക് divorce വേണ്ട പിന്നെ ഞാന്‍ എന്തിനു വക്കീല്‍ നെ കാണണം??

Divorce നേടിയിട്ടില്ലെങ്കിലും പ്രതേകിച്ചു കാരണങ്ങളില്ലാതെ അകന്നു കഴിയുന്ന ഭര്‍ത്താവിനെയോ ഭാര്യയെയോ അടുപ്പിക്കാന്‍ എന്താണ് മാര്‍ഗം അതിനു നിയമപരമായി എന്തെങ്കിലും വഴിയുണ്ടോ എന്ന് പൊതുവെ ആളുകള്‍ ചോദിക്കാറുണ്ട് കുടുംബകോടതി മുഖേന അതിനു സാധിക്കും. Restistution of conjugal rights എല്ലാ മതനിയമങ്ങള്‍ പ്രകാരവും file ചെയ്യാവുന്നതാണ്ക്രിസ്ത്യന്‍ മതാചാര പ്രകാരം വിവാഹിതരായവര്‍ക് section32, 33of indian divorce act പ്രകാരവും ഹിന്ദു നിയമപ്രകാരം വിവാഹിതരായവര്‍ക് സെക്ഷന്‍ 9, ഹിന്ദു മാര്യേജ് ആക്ട് പ്രകാരവും മുസ്ലിം മതാചാര പ്രകാരം വിവാഹിതരായ ദമ്പതികള്‍ക്ക് സെഷന്‍ 281of mohammedan law പ്രകാരവും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായവര്‍ക്ക് സെക്ഷന്‍ 22, സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരവും പ്രതേകിച്ചു കാരണം ഇല്ലാതെ അകന്നു താമസിക്കുന്ന എതിര്‍ കക്ഷിയെ കൂടെ വന്നു താമസിച്ചു ദാമ്പത്യബന്ധം പുനഃസൃഷ്ടിക്കേണമെന്നും ദാമ്പത്യം ധര്‍മ്മം നിറവേറ്റി ജീവിതം നയിക്കേണമെന്നും ആവശ്യപ്പെടവുന്നതാണ്.

Loading...

കുടുംബ കോടതിയില്‍ ഈ ആവശ്യം ഉന്നയിച്ചു പെറ്റീഷന്‍ ഫയല്‍ ചെയ്തു കഴിഞ്ഞാല്‍ കുടുംബകോടതി എതിര്‍കക്ഷിക്ക് നോട്ടീസ് അയച്ചു വിളിച്ചു വരുത്തി ഇരു കൂട്ടരോടും കൗണ്‍സി ലിംഗ് നും മീഡിയേഷന് ഉം ഹാജരാവാന്‍ പറയും. പൊതുവെ നിസ്സാര വാശികളുടെയോ പിണക്കത്തിന്റെയോ പേരില്‍ പ്രതേകിച്ചു കാരണം ഇല്ലാതെ അകന്നു കഴിയുന്നവരോ ബാഹ്യ സംമ്മര്ദങ്ങളുടെ പേരില്‍ അകന്നു കഴിയുന്നവരോ ആണെങ്കില്‍ കുടുംബ കോടതി യില്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യുന്നത് നല്ലതാണ് കൗണ്‍സിലിങ് നായ് നല്ല ക്ലിനിക്കല്‍ സൈ ക്കോ ളജിസ്‌റ് മാരുടെ സേവനവും കോടതി മുഖേന ആവശ്യപെടാവുന്നതാണ് എപ്രകാരം അകന്നു നില്ക്കു നില്‍ക്കുന്ന ദമ്പതികളെ അടുപ്പിക്കാനും കുടുംബകോടതി കള്‍ക്ക് കഴിയാറുണ്ട്

ഇപ്രകാരം അകന്നു കഴിയുന്ന വ്യക്തി താൻ അകന്നു കഴിയുവാനുണ്ടായ സാഹചര്യം മതിയായ കാരണസഹിതം കോടതിയെ ബോധിപ്പിക്കണ്ടതുണ്ട്, സാധാരണ വിവാഹ മോചനം അനുവദിച്ചു കോടതി വിധി പറയുന്നത് പോലെ തന്നെ ദാമ്പത്യ ബന്ധം പുനഃസൃഷ്ടിക്കാനും പങ്കാളിയുമൊത്തു ജീവിതം നയിക്കുവാൻ ഓർഡർ ഇടാനും കുടുംബ കോടതിക്ക് അധികാരം ഉണ്ട്

Adv Vimala Binu Ernakulam
Mob; 9744534140