ഭാര്യയെയും മകളെയും വണ്ടിയിലിട്ട് തീവെച്ചു കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു; സംഭവം മലപ്പുറത്ത്

മലപ്പുറം: മലപ്പുറത്ത് ഭാര്യയെയും മകളെയും വണ്ടിയിലിട്ട് തീവെച്ച് കൊന്നു ഭർത്താവ് ആത്മഹത്യ ചെയ്തു. മലപ്പുറം പാണ്ടിക്കാട് ആണ് സംഭവം. പാണ്ടിക്കാട് പലയന്തോൾ മുഹമ്മദ്‌ ഭാര്യ ജാസ്മിൻ എന്നിവരാണ് മരിച്ചത്. സാരമായി പരിക്കേറ്റ മറ്റൊരു കുട്ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കുട്ടിയുടെ ആരോ​ഗ്യ നില ​ഗുരുതരമായി തുടരുകയാണ്. ജാസ്മിനേയും മകളേയും ഗുഡ്സ് ഓട്ടോയിലിട്ട് കത്തിച്ച ശേഷം ഭർത്താവ് തീ കൊളുത്തി കിണറ്റിൽ ചാടിയെന്നാണ് ലഭിക്കുന്ന നിഗമനം.

ഭാര്യയുടെ തറവാട് വീട്ടിന് സമീപത് വച്ച് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കാസ‍ർ​ഗോഡ് ആണ് മുഹമ്മദ് ജോലിചെയ്യുന്നതെന്നും ഇന്നുരാവിലെ ഇവിടെ എത്തിയ ഇയാൾ ഭാര്യയേയും മക്കളേയും അടുത്തുള്ള റബ്ബർ തോട്ടത്തിന് സമീപത്തേക്ക് ഫോൺ ചെയ്തു വിളിച്ചു വരുത്തുകയുമായിരുന്നുവെന്നാണ് വിവരം. ഇവിടെ വച്ച് മുഹമ്മദും ഭാര്യയും തമ്മിൽ വാക്കേറ്റമായി. പിന്നാലെ ഭാര്യയേയും രണ്ടു മക്കളേയും വണ്ടിയിൽ കേറ്റി ഇയാൾലോക്ക് ചെയ്തു. ഈ സമയത്ത് ജാസ്മിൻ്റെ സഹോദരിമാ‍ർ ബഹളം കേട്ട് സ്ഥലത്തേക്ക് എത്തി. മുഹമ്മദ് വാഹനത്തിന് തീകൊളുത്തിയ കണ്ട സഹോദരിമാരിൽ ഒരാൾ രണ്ടു കുട്ടികളിൽ ഒരാളെ വലിച്ചു പുറത്തേക്കിട്ടു. എന്നാൽ ഈ കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

Loading...