കുടുംബജീവിതപരാജയവും പരിഹാരങ്ങളും

വിവാഹം സ്വീകാര്യവും, അഭികാമ്യവുമാണെന്ന് നിസ്സംശയം ഏവരും അംഗീകരിക്കുന്നു. എന്നാല്‍ വിവാഹജീവിതത്തില്‍ സംഭവിക്കേണ്ടത് വിവാഹത്തിന് പുറത്ത് സംഭവിച്ചാല്‍ അത് നിഷേദ്ധ്യവും ഹീനവുമാണ്. ബൈബിളില്‍ കൃത്യങ്ങള്‍ക്കും വധശിക്ഷയാണ് നിശ്ചയിച്ചിരിക്കുന്നത്.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കുടുംബ ബന്ധങ്ങള്‍ അത്ര സുദൃഢമാണെന്ന് പറയാന്‍ പറ്റില്ല. വിവാഹം വേണ്ട, കു‌ടിത്താമാസം മതി എന്ന ചിന്തയിലേക്ക് ലോകം നീങ്ങുകയാണ്. ‘ പുരുഷന്‍ മാതാപിതാക്കളെ വിട്ട് ഭാര്യയോട് ചേരും, അവര്‍ ഒറ്റ ശരീരമായിത്തീരും’ ( ഉല്‍പ. 2:24). ‘ സന്തനപുഷ്ടിയുള്ളവരായ് പെരുകുവിന്‍, ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍’ ( ഉല്‍പ. 1:28). ദമ്പതികള്‍ക്കുള്ള ഈ കല്‍പ്പനകളെ ചില സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കുവേണ്ടി തിരുത്തിയെഴുതിക്കൊണ്ടിരിക്കുകയാണ്. ഫലമോ, പാപം പെരുകുന്നു, ലൈംഗിക അരാജകത്വം വര്‍ദ്ധിക്കുന്നു, ബന്ധങ്ങള്‍ ഉലയുന്നു.

Loading...