അതിര്‍ത്തിയിലെത്തിയിട്ട് വിളിക്കാം അമ്മേ,അവസാന കോള്‍ അതായിരുന്നു; യുക്രൈനിലുള്ള പൂജയെ കാത്ത് കോഴിക്കോട്ടെ കുടുംബം Russia ukraine war

കോഴിക്കോട്: റഷ്യ- യുക്രൈന്‍ യുദ്ധം തുടരുമ്പോള്‍ Russia ukraine war മലയാളികളടക്കമുള്ള ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമിത്തിലാണ് രാജ്യം. എന്നാല്‍ പഠനത്തിനായി ഉക്രൈനിലേക്ക് പോയ കോഴിക്കോട് ് എരഞ്ഞിപ്പാലം കരുണാ നിവാസില്‍ ഒരു കുടുംബം കാത്തിരിക്കുകയാണ് മകളുടെ വരവിനായി. യുക്രെയിന്‍ ഇവാന്‍ ഹെര്‍ബറ്റോവിസ്‌കി ടര്‍ണോപ്പില്‍ നാഷണല്‍ മെഡിക്കല്‍ സര്‍വകലാശാലയില്‍ മൂന്നാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയായ പൂജാകൃഷ്ണ poojakrishna ഇന്നലെ ഉച്ചയ്ക്ക് വിളിക്കുമ്പോള്‍ തൊട്ടടുത്ത രാജ്യമായ സ്ലോവോക്കിയയുടെ അതിര്‍ത്തിക്ക് സമീപം എത്തിയെന്നാണ് അറിയിച്ചത്. Indians rescue ukraine

ഇന്നലെ ഉച്ചകഴിഞ്ഞ് വിളിച്ചതാണ്, വിമാനം കയറിയിട്ട് വിളിക്കാമെന്ന് പറഞ്ഞെങ്കിലും വിളിച്ചില്ലെന്ന് പറയുമ്പോള്‍ അമ്മ സബിതയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു. വിമാനം കയറും മുമ്പ് വിളിക്കാമെന്ന് പറഞ്ഞിരുന്നെങ്കില്‍ പീന്നിട് വിളിയൊന്നും ഉണ്ടായില്ല. ചെറുപ്പം തൊട്ടേ പൂജയുടെ വലിയ സ്വപ്നമായിരുന്നു ഡോക്ടര്‍ ആവുകയെന്നത്. ഹെഡ് പോസ്റ്റ് ഓഫീസിലെ ഇ.ഡി ജീവനക്കാരന്‍ കൃഷ്ണന്‍കുട്ടിയുടെ വരുമാനം കൊണ്ട് നാട്ടില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നേടാനാവില്ലെന്ന് അറിയുന്നതുകൊണ്ട് കഷ്ടപ്പാടുകള്‍ക്കിടയിലും ചെലവ് കുറവുള്ള യുക്രെയിനിലേക്ക് പോകാന്‍ തീരുമാനിച്ചത്.

Loading...

യുക്രെയിന്‍ യുദ്ധ മേഖലയില്‍ നിന്ന് കോളേജിലെ എട്ട് വിദ്യാര്‍ത്ഥികളടങ്ങുന്ന സംഘം മലയാളിയായ ഡോ. ജെഫ്രിതിന്റെ നേതൃത്വത്തില്‍ നോര്‍ക്കയുടെ നിര്‍ദ്ദേശപ്രകാരം നീങ്ങുകയാണെന്ന പൂജയുടെ വാക്കുകളില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് വീട്ടുകാര്‍. കടം വാങ്ങിയും സുഹൃത്തുകളുടെയും മറ്റും സ്വര്‍ണം പണയം വച്ചാണ് മെഡിസിന് ചേര്‍ത്തത്. രണ്ട് വര്‍ഷം കൂടി കഴിഞ്ഞാല്‍ മകളെ ഒരു ഡോക്ടറായി കാണാമെന്ന് മോഹിച്ചിരിക്കുമ്പോഴാണ് യുദ്ധം കരിനിഴലായത്.