രൂപതയും മെത്രാനും വില്ലകൾ നിർമിച്ച് വില്ക്കാൻ ഇറങ്ങി, കിടപ്പാടത്തിനു പണം നല്കിയ വിശ്വാസികൾ അങ്കലാപ്പിൽ

ദില്ലി: മലയാളി വിശ്വാസികൾ ലോകത്ത് എവിടെ പോയി രക്ഷപെട്ടാലും അവിടെ എത്തിയിരിക്കും സീറോ മലബാർ യൂണിറ്റും. പ്രവാസികളുടെ മാസ പിരിവ് എടുത്ത് ഇത്രമാത്രം സമ്പത്ത് ഉണ്ടാക്കുന്നതും, വിശ്വാസ കച്ചവടം നടത്തുന്നതും ആയി മറ്റൊരു വിഭാഗം ഇല്ല. പ്രവാസികൾ ജോലിക്ക് പോയിടത്ത് ചെന്ന് ഇടവകയും രൂപതയും ഉണ്ടാക്കി അവരേ ചതിക്കുന്നതിന്‌ ഇതാ വീണ്ടും ഉദാഹരണം. സീറോ മലബാർ സഭയിൽ മറ്റൊരു കുംഭകോണം കൂടി പുറത്തേക്ക്. കേരളത്തിലേ സഭ ഫരീദാബാദിൽ സുവിശേഷ പ്രവർത്തനത്തിനു പോയത് ഫ്ളാറ്റ് ബിസിനസിനും, വില്ലകൾ നിർമിച്ച് റിയൽ എസ്റ്റേറ്റ് നടത്താനും? ഫരീദാബാദ് രൂപതക്കെതിരേയാണ്‌ പ്രവാസികൾ അടക്കം ഉള്ളവരേ വഞ്ചിച്ച പരാതി ഉയരുന്നത്.

2014 – ൽ അതിരൂപതയുടെ സോഷ്യൽ സർവീസ് പ്രസ്ഥാനമായ സാൻജോ സോഷ്യൽ വെൽഫെയർ സൊസൈറ്റി(SSWS) പദ്ധതിയിട്ട സാൻജോ റെസിഡൻഷ്യൽ കോംപ്ലക്സ് പദ്ധതിയിൽ പണം നിക്ഷേപിച്ചവരെല്ലാം ഇപ്പോൾ ചതിക്കപ്പെട്ടു. വലിയപ്രതീക്ഷകളോടെ, ഡൽഹിയിൽ പ്രവാസികൾക്ക് ഒരു വീട് എന്ന സ്വപ്നം വിശ്വാസികൾക്കിടയിൽ വിറ്റഴിക്കുകയായിരുന്നു. മത വർഗീയത വളരുമ്പോൾ ക്രിസ്ത്യൻ മതക്കാർക്കായി ഒന്നിച്ച് താമസിക്കാൻ ഒരു വി.ഐ.പി കോളനി ഫരീദാബാദ് രൂപത വാഗ്ദാനം ചെയ്തു. ഇതിനു ക്രിസ്ത്യൻ റസിഡൻഷ്യൽ കോപ്ളക്സ് എന്ന് വിളിപ്പേരും ഇട്ടു.

ഡൽ ഹി പ്രവാസികളായ മലയാളി കത്തോലിക്കർ ഒരു വീട് എന്ന സ്വപ്നത്തിനായി ഇതിലേക്ക് നല്കിയത് 25 കോടിയോളം രൂപയാണ്‌. നജഫ്ഗഡ് എൽ സോണിൽ അനുവദിച്ചുകിട്ടിയ 5.2 ഏക്കറിലാണ് 700 വീടുകളുള്ള ക്രിസ്ത്യൻ (സിറോ-മലബാർ) കോളനിയായി ഈ റെസിഡെൻഷ്യൽ കോംപ്ലക്സ് പണിയാൻ രൂപത മുന്നിട്ടിറങ്ങിയത്.ഇതിനായി ഒരു ട്രസ്റ്റ് ഉണ്ടാക്കി. രൂപതയും ട്രസ്റ്റും ചേർന്ന് യാപകമായി പിരിവെടുപ്പ് നടത്തി. വിദേശത്തേ പ്രവാസികളിൽ ഡൽ ഹിയിൽ ഒരു ഫ്ളാറ്റ് എന്ന പ്രചരണം നടത്തി അവരിൽ നിന്നും പണം വാങ്ങി. 1000 സ്‌ക്വയർ ഫീറ്റ് വലിപ്പമുള്ള ഫ്ളാറ്റിന് 27-32 ലക്ഷം രൂപയും, 1500 സ്‌ക്വയർ ഫീറ്റ് വലിപ്പമുള്ള ഫ്ളാറ്റിന് 40-45 ലക്ഷം രൂപയും, 2000 സ്‌ക്വയർ ഫീറ്റ് വലിപ്പമുള്ള ഫ്ളാറ്റിന് 55-60 ലക്ഷം രൂപയുമാണ് വിലയിട്ടിരിക്കുന്നത്. 

ഫരീദാബാദ് ആർച്ച ബിഷപ്പ് മാർ ഭരണി കുളങ്ങര

മുൻ‌കൂർ ബുക്കിങ്ങിനായി, 7.5 ലക്ഷം, 10 ലക്ഷം, 14 ലക്ഷം എന്നിങ്ങനെ യഥാക്രമം പിരിച്ചെടുത്തു. 240 ആളുകളിൽ നിന്നും ഇത്തരത്തിൽ പണം പിരിച്ചതായി രൂപതയുമായി ബന്ധപ്പെട്ട വിശ്വസനീയകേന്ദ്രങ്ങളും പണമടച്ചവരും സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ പണം വാങ്ങിയതല്ലാതെ ഒരാൾക്കും വീട് നല്കാനോ, വീടുകളുടെ പ്രവർത്തനം പോലും തുടങ്ങാനോ കഴിഞ്ഞിട്ടില്ല. ഇത്തരത്തിൽ വാങ്ങിയ തുക രൂപത മറ്റ് കാര്യങ്ങൾക്കും മെത്രാൻ അടക്കം ഉള്ളവരുടെ സുഖ ലോലുപതക്കും ചിലവിടുകയായിരുന്നു. പണം വൈദീകരുടേയും, മെത്രാന്റെയും, മറ്റും കൈകളിൽ കൂടിയും അപ്രത്യക്ഷമായി എന്നും ആരോപണം ഉയരുന്നു.

താമസിക്കാൻ വീടിനായി പണം നല്കിയവർക്ക് പണവും പോയി വീടുമില്ല, ഭൂമിയും ഇല്ല എന്നതായി അവസ്ഥ. ഇക്കാര്യം ചോദിക്കുമ്പോൾ രൂപത ഇപ്പോൾ കൈമലർത്തി കാണിക്കുന്നു. സാങ്കേതികപ്രശ്നങ്ങൾ മൂലമാണ് പദ്ധതി വൈകുന്നത് എന്നിങ്ങനെയുള്ള മറുപടിയാണ് വേണ്ടപ്പെട്ടവർ നൽകുന്നത്. പദ്ധതി തുടങ്ങിയപ്പോൾ സ്ഥലം വെഞ്ചരിപ്പും, കുർബാനയുമെല്ലാം വിശ്വാസികളേ വശീകരിക്കാൻ നടത്തി. പദ്ധതി തുടങ്ങാൽ നിശ്ചയിച്ച സ്ഥലത്തേക്ക് ഒരു റോഡ് പോലും ഉണ്ടാക്കാൻ നാളിതുവരെയായി കഴിഞ്ഞിട്ടില്ല. ഇത് മനസിലാക്കി, മുടക്കിയ പണം തിരിച്ചു ചോദിക്കുന്നവരോട് വേണമെങ്കിൽ പകരം ആളെ കണ്ടെത്തിയാൽ പണം തിരിച്ചുതരാമെന്നാണ് പറയുന്നത്. എന്നാൽ ആർക്കും ഈ പൊളിഞ്ഞ പദ്ധതിയിൽ പകരം ആളേ കിട്ടില്ല.

പദ്ധതിയുടെ ഭൂമി വിറ്റ് പണം തിരികെ നല്കണം എന്നാവശ്യം ഉയരുന്നുണ്ടെങ്കിലും ഭൂമി വിറ്റാലും മുടക്ക് മുതൽ കിട്ടില്ല എന്നാണ്‌ അവസ്ഥ. രൂപത ഏറ്റെടുത്തിരിക്കുന്ന സ്ഥലം വിറ്റ്, പലിശയടക്കം നൽകിയ തുക തിരികെനൽകണമെന്ന ആവശ്യവും ശക്തി പ്രാപിക്കുകയാണ്. ഇതുമായി ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും സിവിൽ കേസ് കൊടുക്കുമെന്നും പണംമുടക്കിയ വിശ്വാസികൾ പറയുന്നു. സ്ഥിരമായി ഗവണ്മെന്റ് ജോലികളൊന്നും ഇല്ലാത്തവരും, റിട്ടയർമെന്റ് പ്രായമടുത്തവരുമാണ് ഇരകളിൽ ഏറിയപങ്കും.

സ്വന്തമായി ഭൂമി വാങ്ങി ഒരു വീട് വയ്ക്കാൻ സാധിക്കാത്ത വിശ്വാസികളേയാണ്‌ ഇതിൽ ബലിയാടാക്കിയത്. 700 വീടുകൾ ആയിരുന്നു പദ്ധതിയിട്ടിരുന്നത്. 300 കോടി രൂപ സമാഹരിക്കുക. എന്നാൽ അഡ്വാൻസ് കിട്ടിയപ്പോഴേ പണം കിട്ടിയവർ അതുമായി മുങ്ങിയ അവസ്ഥയായിരുന്നു. രൂപതയുടെ വെബ്‌സൈറ്റിൽ നിന്നും സൊസൈറ്റിയുമായി ബന്ധപ്പെട്ട എല്ലാ ലിങ്കുകളും വിവരങ്ങളും നീക്കം ചെയ്യുകയും ചെയ്തു. രൂപതയുടെ സോഷ്യൽ സർവീസ് പ്രസ്ഥാനമാണ് സാൻജോ സൊസൈറ്റി. രൂപതയ്ക്ക് നൽകുന്ന നിരവധി സംഭാവനകൾക്ക് ടാക്സ് എക്സംപ്ഷന്‍ നൽകുന്നതും ഈ സൊസൈറ്റി വഴിയാണ്. ഈ ട്രസ്റ്റ് വഴിയാണ്‌ തട്ടിപ്പ് നടന്നത്. ഫരീദാബാദ് രൂപതയുടെ ആര്‍ച്ച് ബിഷപ്‌ മാർ കുര്യാക്കോസ് ഭരണികുളങ്ങരയാണ്‌ ഈ ട്രസിന്റെ നായകനും. പണം നഷ്ടപെട്ട വിശ്വാസികളും പ്രവാസികളും രൂപതക്കും മെത്രാനും എതിരേ കേസ് കൊടുക്കാൻ ഒരുങ്ങുകയാണീപ്പോൾ.

ആത്മീയ കച്ചവടം എങ്ങിനെ നടത്തണമെന്ന് റിസേർച്ച് നടത്തി വിജയിച്ചവരാണ്‌ സീറോ മലബാർ സഭയുടെ നേതൃത്വം. ഓരോ തട്ടിപ്പുകൾ പുറത്തുവരുമ്പോഴും കല്ലുവയ്ച്ച നുണയും പ്രാഥന യജ്ഞവും ഉപവാസവുമായി വിശ്വാസികളിൽ തീവ്ര ആത്മീയത ഉണ്ടാക്കി രക്ഷപെടാൻ ശ്രമിക്കും. വിശ്വാസി വീണില്ലെങ്കിൽ തീവ്ര ഭക്തിവിശ്വാസികളേ രംഗത്തിറക്കി ന്യായീകരിപ്പിച്ച് തട്ടിപ്പുകൾ മറയ്ക്കും. വീണ്ടും വിശ്വാസി ഇവരേ വിശ്വസിക്കും. ഓരോ തട്ടിപ്പുകളും പുറത്തുവരുമ്പോഴും ക്രൈസ്തവ വിശ്വാസത്തിന്റെ മറയുപയോഗിച്ച് ക്രിമിനലുകളായ സഭാ നേതാക്കൾ രക്ഷപെടുകയാണ്‌ ചെയ്യുന്നത്. പുറത്തുവരുന്ന വിവരങ്ങൾ വയ്ച്ച് സീറോ മലബാർ സഭയിലേ എല്ലാ രൂപതയിലും ഭൂമി ഇടപാട് തട്ടിപ്പും, കോടികളുടെ ഫണ്ട് പിരിച്ച് നിർമ്മാണ മേഖലയിൽ അഴിമതിയും നടത്തിയിട്ടുണ്ട്. ഇത് മൂടിവയ്ക്കാൻ മെത്രാന്മാർ ഒറ്റകെട്ടാണിപ്പോൾ.

Top