കേന്ദ്രത്തിന് മുന്നില്‍ മുട്ടുമടക്കാതെ കര്‍ഷകര്‍,കര്‍ഷകരുമായുള്ള ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു

കേന്ദ്രസര്‍ക്കാരിന് മുന്നില്‍ മുട്ടുമടക്കാതെ കര്‍ഷക സംഘടനകള്‍. കര്‍ഷക നേതാക്കളുമായുള്ള ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു. കാര്‍ഷിക നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന കേന്ദ്രനിര്‍ദേശവും സംഘടനകള്‍ തള്ളിക്കളഞ്ഞു. ഇതോടെ സമരം തുടരാനാണ് കര്‍ഷകരുടെ തീരുമാനം. മറ്റന്നാള്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സംഘടനകളുമായി വീണ്ടും ചര്‍ച്ച നടത്തും.നിയമങ്ങളില്‍ ഭേദഗതി നടത്താമെന്നുംതാങ്ങുവിലയില്‍ ഉറപ്പ് എഴുതി നല്‍കാമെന്നും എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ താങ്ങുവില കാര്‍ഷിക നിയമങ്ങളുടെ ഭാഗമാക്കാമെന്നും ഉറപ്പ് നല്‍കിയ കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്നും നില്‍പാടുത്തുന്നു. ഇതോടെ കര്‍ഷക സംഘടനകള്‍ സമരം തുടരുമെന്ന് വ്യക്തമാക്കി.

ഉച്ചഭക്ഷണത്തിന്റെ സമയത്തും കര്‍ഷകരുടെ പോരാട്ടവീര്യം കേന്ദ്രസര്‍ക്കാര്‍ മനസിലാക്കി. നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷണം ആവശ്യമില്ലെന്ന് പറഞ്ഞ നേതാക്കള്‍ സമരമുഖത്തുനിന്നും ആഹാരം കൊണ്ടവന്നാണ് കഴിച്ചതും..മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു. സമരം ശക്തമായി തുടരാന്‍ തന്നെയാണ് തീരുമാനം. നാളെ 11 മണിക്ക് കര്‍ഷക സംഘനകള്‍ യോഗം ചേരും.കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ പ്രത്യേക സഭാ സമ്മേളനം വിളിക്കണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നു. മറ്റന്നാള്‍ രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കാനും ആഹ്വാനം നല്‍കിയിട്ടുണ്ട്. അതിനിടയില്‍ മുന്‍ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ പദമവിഭൂഷന്‍ തിരിച്ചു നല്‍കി. ചര്‍ച്ച വീണ്ടും പരായപ്പെട്ടതോടെ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദത്തിലായിട്ടുണ്ട്.

Loading...