കര്‍ഷക സമരം മൂന്നാം ദിവസത്തിലേക്ക്, ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രം

ദില്ലി: കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കര്‍ഷക സമരം മൂന്നാം ദിവസത്തിലേക്ക്. കാര്‍ഷിക ചൂഷണ നിയമത്തിനെതിരെ കര്‍ഷകര്‍ ഡല്‍ഹിക്കുള്ളിലും ഡല്‍ഹി അതിര്‍ത്തിയിലും നടത്തുന്ന സമരം തുടരുന്നു. ദില്ലി-ഹരിയാന അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ ഇപ്പോഴും തുടരുകയാണ്. സമരത്തിന് സ്ഥലം നല്‍കാമെന്ന പൊലീസ് നിര്‍ദ്ദേശം അംഗീകരിച്ച് വടക്കന്‍ ദില്ലിയിലെ ബുറാഡിയില്‍ ഒരു വിഭാഗം കര്‍ഷകര്‍ ഇന്നലെ തന്നെ ദില്ലിയിലേക്ക് പ്രവേശിച്ചിരുന്നു.കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക പരിഷ്‌കരണ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തുടങ്ങിയ കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് രണ്ടാം ദിനം വലിയ സംഘര്‍ഷങ്ങള്‍ക്കാണ് വഴിവെച്ചത്.

ദില്ലി ഹരിയാന അതിര്‍ത്തിയായ സിംഗുവുല്‍ എത്തിയ കര്‍ഷകര്‍ക്ക് നേരെ രാവിലെ മുതല്‍ പലതവണ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു.അതേസമയം ഡല്‍ഹി ചലോ മാര്‍ച്ചുമായി ഡല്‍ഹിയിലേക്ക് തിരിച്ച കര്‍ഷകര്‍ സമരം അവസാനിപ്പിക്കണമെന്ന് കേന്ദ്രത്തിന്റെ അറിയിപ്പ്. കര്‍ഷകരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ വ്യക്തമാക്കി. ഡിസംബര്‍ മൂന്നിന് ചര്‍ച്ച നടത്താമെന്നും സമരക്കാര്‍ പിന്മാറണമെന്നും കേന്ദ്ര കൃഷിമന്ത്രി ആവശ്യപ്പെടുകയും ചെയ്തു.

Loading...