കോവിഡ് വീണ്ടും ശക്തമാകുമ്പോള്‍ പ്രവാസികള്‍ക്ക് വീണ്ടും പണികൊടുത്ത് സംസ്ഥാന സര്‍ക്കാര്‍. ഇതിനെതിരെ ശക്തമായ പ്രതിക്ഷേധമാണ് പ്രവാസ ലോകത്ത് നിന്നും ഉയരുന്നത്. നാളുകള്‍ കൂടി കുറച്ച് ദിവസത്തെ അവധിക്കോ മറ്റ് ആവശ്യങ്ങള്‍ക്കോ നാട്ടിലേക്ക് എത്തുന്ന പ്രവാസികളുടെ വയറ്റത്തടിക്കുകയാണ് സര്‍ക്കാര്‍. വിദേശത്ത് രണ്ട് ഡോസ് വാക്സിനും ബൂസ്റ്റര്‍ ഡോസും എടുത്ത് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്കാണ് ഈ ദുരിതം. സംസ്ഥാനത്ത് ആകട്ടെ ഇപ്പോഴും പലരും വാക്സിന്‍ സ്വീകരിക്കാനുണ്ട്. ഈ സമയമാണ് വീണ്ടും പ്രവാസികള്‍ക്ക് ഇടുത്തീയായി സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇപ്പോള്‍ ഇത്തരത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രവാസികളെ വലയ്ക്കുന്നുവെന്ന് വ്യക്തമാക്കി ഫറൂഖ് ഉമ്മര്‍ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം, കോവിടിന്റെ അടുത്ത തരംഗവും പ്രവാസികളുടെ നെഞ്ചത്തേക്ക് തന്നെ കയറാന്‍ പാകത്തില്‍ നാട്ടാരും ഭരണാധികാരികളും തയ്യാറെടുപ്പുകള്‍ തുടങ്ങിയ കാര്യം സന്തോഷപൂര്‍വം അറിയിച്ചു കൊള്ളട്ടെ … നിലവില്‍ യു എ ഇ എന്ന രാജ്യം അവിടുത്തെ പ്രവാസികളായ ജനത ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കപ്പെട്ട വാക്സിന്‍ ശതമാനം 110 ആണ് . അതുപോലെ തന്നെ മറ്റെല്ലാ ഗള്‍ഫ് രാജ്യങ്ങളും …അതെ സമയം ഈ ”നല്ലവരായ ‘ നാട്ടുകാരുടെ ഇടയില്‍ 60 ശതമാനം പോലും വാക്സിന്‍ സ്വീകരിച്ചിട്ടില്ലത്രെ …പല കാരണങ്ങള്‍ കൊണ്ടും വാക്‌സിനോട് വിമുഖത പുലര്‍ത്തുന്നവരത്രെ അവര്‍ . അവരാണ് ഇനി നമ്മളെ വരവേല്‍ക്കാന്‍ കവലകള്‍ തോറും പ്രാപ്തരാകാന്‍ പോകുന്നത് .
പ്രവാസികള്‍ മച്ചിന്‍ പുറത്തും എഴുത്തിലിലും താമസിക്കാന്‍ തയ്യാറെടുക്കുക എന്ന് ചുരുക്കം . വാക്സിനും ബൂസ്റ്റര്‍ ഡോസും കഴിഞ്ഞിട്ടും സര്‍ക്കാര്‍ നിര്‍ദേശിച്ച ഒരു പരുതുകള്‍ക്കും ഇട നല്‍കാത്ത rtpcr ടെസ്റ്റ് എടുത്തും വരുന്നവരെയാണ് വീണ്ടും 07 ദിവസം നിര്‍ബന്ധിത പൂട്ടി ഇടലും എട്ടാം ദിവസം സ്വന്തം ചിലവില്‍ അടുത്ത ടെസ്റ്റും നെഗറ്റീവ് എന്ന് തെളിഞ്ഞാല്‍ ചുമ്മാ വീണ്ടും ഏഴു ദിവസം വീട്ടില്‍ ഇരുന്നു കൊള്ളാനും… ഒരു മാസത്തെ ലീവിന് പോകുന്നവന്‍ ഇതെല്ലാം കഴിഞ്ഞു തൊട്ടടുത്ത ആഴ്ച പോറ്റമ്മ നിഷ്‌കര്‍ഷിക്കാത്ത പുറത്തുള്ള ടെസ്റ്റ് എടുത്തും അത് നെഗറ്റീവ് ആകുന്ന പക്ഷം എയര്‍പോര്‍ട്ടില്‍ 05 rtpcr ടെസ്റ്റ് നടത്തേണ്ടതിനു തുല്യമായ 2500 രൂപ കൊടുത്തു വീണ്ടും rtpcr എടുത്തും വരാന്‍ നിഷ്‌കര്‍ഷിക്കുന്ന നല്ലവനായ ഭരണാധികാരിയുടെ മഹത്വങ്ങള്‍ വാഴ്ത്തപ്പെടട്ടെ….
അണ്ണാക്കിലോളം ആഴത്തില്‍ താഴ്ത്തി ഇറക്കാന്‍ പ്രവാസികളോളം സാധ്യമായ ഒന്നില്ലാത്തുകൊണ്ടാകാം സര്‍വ്വേ കല്ലുകള്‍ അവന്റെ നെഞ്ചിലേക്ക് തന്നെ താഴ്ത്തി ഇറക്കുന്നത് . ആയിരങ്ങളെ കൂട്ടി വിശദീകരണ യോഗങ്ങളും സര്‍വ്വേ കല്ല് പിഴുതെറിയാലും വെല്ലുവിളി പ്രകടനങ്ങളും നാഴികക്ക് നാല്പതു വെട്ടം നടക്കുന്ന നാട്ടിലാണ് മച്ചിന്‍ പുറത്തു ആശ്വാസത്തോടെ ഒരു കീഴ് വായു പോലും നേരാം വണ്ണം പുറത്തേക്കു നിര്‍ഗ്ഗമിളിക്കാന്‍ കഴിയാതെ ശ്വാസം അടക്കി ഇരിക്കേണ്ട ഒരു പ്രവാസിയുടെ ഗതികേട് … ആയിരങ്ങളും പതിനായിരങ്ങളും ലക്ഷങ്ങളും പാര്‍ട്ടി ഫണ്ടിലേക്കും നാട്ടിലെ മറ്റു ആവശ്യങ്ങള്‍ക്കും കൊടുക്കുമ്പോള്‍ അയിത്തം കല്പിക്കാത്തവര്‍ വിദേശ നാണ്യം പ്രവാസികളുടെ നേട്ടമാണ് എന്ന് നൂറു തവണ പറയുന്നവര്‍ അതെ അവര്‍ തന്നെ നാളെ മുതല്‍ നിങ്ങളുടെ ശത്രു ആകുകയാണ് . ഇനിയെങ്കിലും പ്രവാസികള്‍