19 വയസുകാരിക്ക് സ്വന്തം പിതാവില്‍ നിന്നും നേരിടേണ്ടി വന്നത് കൊടിയ പീഡനം, മൂന്ന് വര്‍ഷമായി പെണ്‍കുട്ടിയെ പീഡിപ്പിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കായംകുളം: 19 വയസുള്ള മകള്‍ക്ക് മൂന്ന് വര്‍ഷമായി പിതാവില്‍ നിന്നും നേരിടേണ്ടി വന്നത് അതി ക്രൂര പീഡനം. പെണ്‍കുട്ടിയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ച പിതാവിനെ ഒടുവില്‍ കായംകുളം പോലീസ് അറസ്റ്റ് ചെയ്തു. നിരന്തരം മദ്യപിച്ചെത്തുന്ന പ്രതി അതിക്രൂരമായാണ് പെണ്‍കുട്ടിയോട് പെരുമാറിയിരുന്നത്. ലൈംഗികമായും ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചു. പെണ്‍കുട്ടിയെയും സഹോദരനെയും അമ്മയെയും ഇയാള്‍ മദ്യപിച്ചെത്തി ഉപദ്രവിക്കുക പതിവായിരുന്നു.

ആത്മഹത്യയുടെ വക്കിലെത്തിയ പെണ്‍കുട്ടിയും മാതാവും കായംകുളം സി.ഐ.ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് പോക്‌സോ നിയമ പ്രകാരവും ബലാത്സംഗം ശ്രമത്തിനുമാണ് കേസെടുത്തത്. കായംകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരായ പ്രതിയെ റിമാന്റ് ചെയ്തു.

Loading...