മരക്കഷണങ്ങൾ ഉപയോ​ഗിച്ച് ഒൻപതു വയസ്സുകാരന് മർദനം;പിതാവിനെതിരെ പരാതി

കൊല്ലം: ഒമ്പത് വയസുകാരന് പിതാവിൽ നിന്നും ക്രൂര മർദനം.കൊല്ലം കുളത്തൂപ്പുഴയിൽ ആണ് സംഭവം. പിതാവിന്റെ ക്രൂരമർദനത്തിൽ കുട്ടിയുടെ ശരീരമാസകലം തല്ലുകൊണ്ട് മുറിഞ്ഞ പാടുകളാണ്. വലിയ മരക്കഷണങ്ങടക്കം ഉപയോ​ഗിച്ച് കുട്ടിയ ക്രൂരമായി മർദിച്ചു. കുട്ടിയെ മർദിക്കുന്നത് പതിവായതോടെ നാട്ടുകാരാണ് കുട്ടിയുടെ പിതാവിനെതിരെ പരാതിയുമായി രം​ഗത്ത് എത്തിയത്. ഒമ്പതു വയസുളള കുട്ടിയുടെ ശരീരമാസകലം തല്ലുകൊണ്ട് മുറിഞ്ഞ പാടുകളാണ്.

മരക്കഷണങ്ങളും ,ഗ്യാസ് സിലിണ്ടറിൽ ഉപയോഗിക്കുന്ന ട്യൂബും എല്ലാം ഉപയോഗിച്ചാണ് പിതാവ് ബൈജു തന്നെ മർദിക്കുന്നതെന്ന് കുട്ടി പറയുന്നു. പലപ്പോഴും നിലത്തിട്ട് വലിച്ചിഴയ്ക്കുകയും ചെയ്യുമെന്നും കുട്ടി പറയുന്നു.കുളത്തൂപ്പുഴ റോക്ക് വുഡ് കടവ് പുറമ്പോക്കിലാണ് ബൈജു രണ്ടു മക്കളുമായി താമസിക്കുന്നത്. മർദനമേറ്റുളള കുട്ടിയുടെ കരച്ചിൽ പതിവായതോടെയാണ് നാട്ടുകാർ പൊലീസിൽ ബൈജുവിനെതിരെ പരാതി നൽകിയത്. ലഹരിക്കടിമയാണ് ബൈജുവെന്നും നാട്ടുകാർ പറയുന്നു.

Loading...