മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ മകനെ പരസ്യമായി തല്ലി അച്ഛന്‍; സോഷ്യല്‍ മീഡിയയില്‍ രോഷം

മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ മകനെ പരസ്യമായി തല്ലുന്ന അച്ഛന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മാര്‍ക്ക് കുറഞ്ഞെന്ന പേരില്‍ വിദ്യാര്‍ഥിയുടെ കരണം നോക്കി പൊട്ടിക്കുകയാണ് ഈ പിതാവ്. ആ കാഴ്ച കണ്ട് ക്ലാസിലെ ടീച്ചറും മറ്റുള്ളവരും തരിച്ചു നില്‍ക്കുകയാണ്. കുട്ടിയുടെ മാര്‍ക്ക് കുറഞ്ഞതിന്റെ കാരണം തിരക്കി ടീച്ചറോട് കയര്‍ത്തു സംസാരിക്കുന്ന അച്ഛനെയാണ് വിഡിയോ തുടക്കം മുതല്‍ കാണുന്നത്.

പലവട്ടം മാര്‍ക്ക് കുറഞ്ഞതിന്റെ കാരണം തിരക്കി ഇയാള്‍ ടീച്ചറോടു കയര്‍ക്കുന്നതു കാണാം. ‘നിങ്ങളൊക്കെ പഠിപ്പിക്കാനാണോ വരുന്നത്. പ്രിന്‍സിപ്പലിനെ വിളി’- ആക്രോശം അങ്ങനെ പോകുന്നു. ഇതെല്ലാം കണ്ട് കുട്ടി പേടിച്ചു വിറച്ചു നില്‍ക്കുന്നതു കാണാം. ഒടുവില്‍ ടീച്ചര്‍ മാര്‍ക്ക് കുറഞ്ഞതിന്റെ കാരണം സമാധാനത്തോടെ തിരക്കുന്നതിനിടെ ഇയാള്‍ കുട്ടിയുടെ മുഖത്തടിക്കുന്നു

Loading...

സോഷ്യൽ മീഡിയ നൽകുന്ന വിവരങ്ങൾ ശരിയെങ്കിൽ ആലപ്പുഴ അരൂരിലെ മേഴ്സി സ്കൂളിലാണ് സംഭവം. കുട്ടിയുടെ മാർക്ക് കുറഞ്ഞതിന്റെ കാരണം തിരക്കി ടീച്ചറോട് നിലവിട്ട് സംസാരിക്കുകയാണ് ഈ അച്ഛൻ. പലവട്ടം മാർക്ക് കുറഞ്ഞതിന്റെ കാരണം കാരണം തിരക്കി ഇയാൾ ടീച്ചറോട് കയർക്കുന്നതു കാണാം. ‘നിങ്ങളൊക്കെ പഠിപ്പിക്കാനാണോ വരുന്നത്. പ്രിൻസിപ്പലിനെ വിളി’– ആക്രോശം അങ്ങനെ പോകുന്നു. ഇതെല്ലാം കണ്ട് കുട്ടി പേടിച്ചു വിറച്ചു നിൽക്കുന്നതു കാണാം. ഒടുവിൽ ടീച്ചർ മാർക്ക് കുറഞ്ഞതിന്റെ കാരണം സമാധാനത്തോടെ തിരക്കുന്നതിനിടെ ഇയാൾ കുട്ടിയുടെ കരണം നോക്കി അടിക്കുന്നു