ഒന്നര വയസ്സുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു; വിഴിഞ്ഞത്ത് പിതാവ് അറസ്റ്റിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് പിഞ്ചുകുഞ്ഞിനെ ഇസ്തിരിപ്പെട്ടി കൊണ്ടു പൊള്ളിച്ച പിതാവ് അറസ്റ്റിൽ. മുല്ലൂർ കുഴിവിളാകം കോളനിയിൽ അഗസ്റ്റിനെയാണ് (31) വിഴിഞ്ഞം പൊലീസ് പിടികൂടിയത്. ഇടതു കാലില്‍ സാരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. തുടര്‍ന്ന് കുഞ്ഞിന്റെ അമ്മൂമ്മ കഴിഞ്ഞ ദിവസം പൊലീസില്‍ പരാതിപ്പെട്ടപ്പോഴാണ് സംഭവം പുറത്തറിയുന്നത്. മദ്യപാനത്തെ തുടർന്നായിരുന്നു അക്രമമെന്നാണു പൊലീസിൽനിന്നുള്ള വിവരം.

Loading...

പ്രതി മദ്യപിച്ച് ഭാര്യയുമായി വഴക്കുണ്ടാക്കുന്നതിനിടെ ആണ് കുഞ്ഞിനെ പൊള്ളലേല്‍പ്പിക്കുന്നത്. പൊലീസിനെ ആക്രമിച്ച കേസിലും പ്രതിയാണ് അഗസ്റ്റിൻ.