വിവാദ പുരോഹിതന്‍ ഓട്ടിസമുള്ള കുട്ടികള്‍ക്കായി കൗണ്‍സിലിങ്ങും പ്രാര്‍ഥനയും നടത്തുന്നു

ഫാദര്‍ ഡോമിനിക് വളന്‍മണലാണ് ഓട്ടിസമുള്ള കുട്ടികള്‍ക്കായി കൗണ്‍സിലിങ്ങും പ്രാര്‍ഥനയും നടത്തുന്നത്. കുമിളി അനക്കരയിലെ മരിയന്‍ റിട്രീറ്റ് സെന്ററിലാണ് പരിപാടി. ഓട്ടിസമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കായി പ്രത്യേക കൗണ്‍സിലിങ്ങും നടത്തുന്നുണ്ട്.

നവംബര്‍ 17, 18 തീയതികളില്‍ കൗണ്‍സിലിങ്ങും 19ന് പ്രാര്‍ഥനയും നടത്തും. ബംഗളുരുവില്‍ നവംബര്‍ 8,9 തീയതികളില്‍ ഓട്ടിസമുള്ള കുട്ടികള്‍ക്കായി ഫാദര്‍ ഡോമിനിക് വളന്‍മണലിന്റെ നേതൃത്വത്തില്‍ കൗണ്‍സിലിങ് സംഘടിപ്പിക്കുന്നുണ്ട്. ബംഗളുരു റിന്യൂവല്‍ റിട്രീറ്റ് സെന്ററിലാണ് പരിപാടി. മാതാപിതാക്കള്‍ സ്വയംഭോഗം ചെയ്താല്‍ കുട്ടികള്‍ക്ക് ഓട്ടിസമുണ്ടാകുമെന്ന് പറഞ്ഞ് പറഞ്ഞതാണ് വിവാദമായത്

Loading...

കാഞ്ഞിരപ്പള്ളി രൂപതയില്‍നിന്നുള്ള വൈദികനായ ഡോമിനിക് വളന്‍മണലിന്റെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ വിദേശത്തെ പരിപാടി റദ്ദാക്കേണ്ടിവന്നു. മാതാപിതാക്കളുടെ സ്വയംഭോഗവും സ്വവര്‍ഗരതിയുമാണ് കുട്ടികളില്‍ ഓട്ടിസമുണ്ടാക്കുന്നതെന്നായിരുന്നു വിവാദ പ്രസ്താവന. ഫോ. ഡോമിനിക്ക് ഇത്തരം പ്രസ്താവന നടത്തുന്ന വീഡിയോ വൈറലായിരുന്നു. ഇതേത്തുടര്‍ന്ന്, ഓസ്‌ട്രേലിയ, അയര്‍ലന്‍ഡ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഡോമിനിക്ക് വളന്‍മണലിന്റെ പ്രാര്‍ഥനാ പരിപാടിക്ക് അനുമതി നിഷേധിച്ചിരുന്നു.

ഫോ. ഡോമിനിക്ക് ഇത്തരം പ്രസ്താവന നടത്തുന്ന വീഡിയോ വൈറലായിരുന്നു. ഇതേത്തുടർന്ന്, ഓസ്ട്രേലിയ, അയർലൻഡ് ഉൾപ്പടെയുള്ള രാജ്യങ്ങൾ ഡോമിനിക്ക് വളൻമണലിന്‍റെ പ്രാർഥനാ പരിപാടിക്ക് അനുമതി നിഷേധിച്ചിരുന്നു. പ്രസ്താവനയിൽ പിന്നീട് അദ്ദേഹം ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാൽ വിവാദ പ്രസ്താവന അടങ്ങിയ വീഡിയോ വ്യാജമായി സൃഷ്ടിച്ചതാണെന്നായിരുന്നു ഫാ. വളൻമണലും സഭാ അധികൃതരും പ്രതികരിച്ചത്.