മരുമകളെ ശ്വാസം മുട്ടിച്ച് കൊന്ന് പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ചു,ഭര്‍തൃപിതാവ് പിടിയില്‍

മുംബൈ : മരുമകളെ ക്രൂരമായി ശ്വാസം മുട്ടിച്ച് കൊന്ന് പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ച ഭര്‍തൃപിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബീച്ചിലായിരുന്നു പ്ലാസ്റ്റിക്ക് ബാഗിലാക്കി ഉപേക്ഷിക്കപ്പെട്ട നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പ്രതി പിടിയില്‍. ഭര്‍തൃപിതാവാണ് പിടിയിലായത്. ദിവസങ്ങള്‍ക്ക് മുമ്പാണ് മുംബൈയിലെ മല്‍വാനി ബീച്ചില്‍ പ്ലാസ്റ്റിക്ക് ബാഗിലാക്കി ഉപേക്ഷിക്കപ്പെട്ട നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ സ്വഭാവത്തില്‍ സംശയിച്ചാണ് ഇയാള്‍ കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

കൊലപാതകത്തിന് ഇയാളെ സഹായിച്ച രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് വര്‍ഷം മുമ്പാണ് കൊല്ലപ്പെട്ട നന്ദിനിയും ഭര്‍ത്താവ് പങ്കജും വിവാഹിതരായത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. ഈ വിവാഹത്തില്‍ 55 കാരനായ ഭര്‍തൃപിതാവ് കമല്‍ റായ്ക്ക് താത്പര്യമുണ്ടായിരുന്നില്ല.യുവതിയെ വിവാഹം ചെയ്തതിന് ശേഷം മകന്‍ ദുഃഖിതനാണെന്നായിരുന്നുവെന്നും ഇതിന് കാരണം മരുമകളുടെ സ്വഭാവദൂഷ്യമാണെന്നുമാണ് ഇയാളുടെ അവകാശവാദം.ഇതോടെ ദിവസങ്ങള്‍ക്ക് മുമ്പ് ജോലി ആവശ്യത്തിനായി പങ്കജ് പുറത്ത് പോയ സമയത്താണ് കമല്‍, നന്ദിനിയെ കൊലപ്പെടുത്തിയത്. കമല്‍ രണ്ട് പേരുടെ സഹായത്തോടെ ഡിസംബര്‍ 9ന് ഉറങ്ങിക്കിടക്കുകയായിരുന്ന നന്ദിനിയെ തലയണകൊണ്ട് ശ്വാസംമുട്ടിച്ചുകൊന്ന് കൈകാലുകള്‍കെട്ടി പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിക്കുകയായിരുന്നു എന്നും പോലീസ് പറയുന്നു.

Loading...