ഭാര്യയുടെ സ്‌നേഹം ലഭിക്കാനായി ഭര്‍ത്താവ് കുഞ്ഞിനെ ചെയ്തത്

ഭാര്യയുടെ സ്‌നേഹം ലഭിക്കാനായി ഭര്‍ത്താവിന്റെ ക്രൂരത. പത്ത് മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തി. കേസില്‍ കുഞ്ഞിന്റെ പിതാവിനെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. രണ്ട് ലക്ഷം പിഴയുമടയ്ക്കണം. പാലക്കാട് ഫസ്റ്റ്ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

പട്ടാമ്പി ഓങ്ങല്ലൂര്‍ കൊണ്ടൂര്‍ക്കര കിലക്കേതില്‍ വീട്ടില്‍ ഇബ്രാഹിം(37) ആണ് മകളെ കൊലപ്പെടുത്തിയത്. 2011 നവംബര്‍ 25നായിരുന്നു കേസിനാസ്പദമായ സംഭവം. ജനിച്ചത് പെണ്‍കുഞ്ഞായതിനാല്‍ ഭാര്യയുടെ സ്നേഹം നഷ്ടമാവുമെന്ന് പറഞ്ഞ് പ്രതി കുഞ്ഞിനെ നിരന്തരം ഉപദ്രവിച്ചിരുന്നു.

Loading...

തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ പ്രതി കൊലപ്പെടുത്തിയത്. പട്ടാമ്പി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ക്രൈം ഡിറ്റാച്ച്മെന്റ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. പിഴയായി വിധിച്ച തുക അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവും, ശിശു സംരക്ഷണ വകുപ്പ് പ്രകാരം ആറ് മാസത്തെ കഠിന തടവും അനുഭവിക്കണം.