വഴക്കു പറഞ്ഞതിനെത്തുടര്‍ന്ന് പതിനേഴുകാരന്‍ അച്ഛനെ കൊലപ്പെടുത്തി, തെളിവ് നശിപ്പിക്കാന്‍ ക്രൈം സീരിയലുകള്‍ കണ്ടു

അച്ഛന്‍ വഴക്കു പറഞ്ഞതിന്റെ ദേഷ്യത്തില്‍ പതിനേഴുകാരന്‍ അച്ഛനെ കൊലപ്പെടുത്തി. സംഭവത്തില്‍ പതിനേഴുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്ലസ്ടു വിദ്യാര്‍ത്ഥിയെയാണ് അറസ്റ്റ് ചെയ്തത്. അച്ഛനെ കൊലപ്പെടുത്തിയ ശേഷം തെളിവുകള്‍ നശിപ്പിക്കുന്നതിനായി നൂറോളം തവണയാണ് പതിനേഴുകാരന്‍ ക്രൈം സീരിയലുകള്‍ കണ്ടത്. 42കാരനായ മനോജ് മിശ്രയാണ് കൊല്ലപ്പെട്ടത്.

വഴക്കു പറഞ്ഞതിന്റെ ദേഷ്യത്തില്‍ മകന്‍ അച്ഛനെ ഇരുമ്പു വടി കൊണ്ട് തലക്കടിക്കുകയായിരുന്നു. ബോധംകെട്ടപ്പോള്‍ തുണികൊണ്ട് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. മെയ് രണ്ടിനാണ് സംഭവം നടന്നത്. അതിനു ശേഷം അമ്മയുടെ സഹായത്തോടെ മൃതദേഹം അഞ്ച് കിലോമീറ്റര്‍ അകലെയുള്ള വനമേഖലയിലേക്ക് കൊണ്ടുപോയി പെട്രോളും ടോയ്ലറ്റ് ക്ലീനറും ഉപയോഗിച്ച് കത്തിച്ചു.

Loading...