മാസ്‌ക് ധരിക്കുന്നത് സംബന്ധിച്ച് തര്‍ക്കം; പിതാവ് ഭിന്നശേഷിക്കാരാനായ മകനെ കൊന്നു

കൊല്‍ക്കത്ത: കൊറോണക്കാലത്ത് കൊറോണ ബാധിച്ചുള്ള മരണത്തിനൊപ്പം തന്നെ അതുമായി ബന്ധപ്പെട്ടുള്ള മരണങ്ങളും നിരവധിയാണ് സംഭവിക്കുന്നത്. രോഗനിയന്ത്രണത്തിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം മദ്യം ലഭിക്കാത്തതില്‍ നിരവധി ആത്മഹത്യകള്‍ കേരളത്തിലടക്കം നടന്നിരുന്നു. വീട്ടുകാര്‍ കൂടുതലും ഒരുമിച്ച് സമയം ചെലവിടുന്നതിനാല്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ഒടുവില്‍ അത് കൊലപാതകത്തിലേക്ക് കലാശിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

ഇപ്പോള്‍ സമാനമായ ഒരു വാര്‍ത്തയാണ് കൊല്‍ക്കത്തയില്‍ നിന്നും പുറത്തുവരുന്നത്. മാസ്‌ക് ധരിക്കുന്നതിന്റെ പേരില്‍ തര്‍ക്കം നടക്കുകയും പിന്നീട് അത് കൊലപാതകത്തില്‍ കലാശിക്കുകയുമൈയിരുന്നു. സംഭവം ഇങ്ങനെയാണ് ഭിന്നശേഷിക്കാരനായ 45 വയസ്സുള്ള സിര്‍ഷേന്ദ് മാലിക്ക് എന്ന യുവാവിനെയാണ് 78 കാരനായ പിതാവ് കൊലപ്പെടുത്തിയത്. കൊല്‍ക്കത്ത ശ്യംപുകൂര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. മകനെ കൊന്നതിന് ശേഷം പിതാവ് ബാന്‍ഷിദ് മാലിക്ക് പൊലീസില്‍ കീഴടങ്ങുകയും ചെയ്തു.

Loading...

കഴിഞ്ഞ ദിവസം വൈകുന്നേരം ബാന്‍ഷിദര്‍ തന്നെയാണ് കൊലപാതക വിവരം പൊലീസ് സ്റ്റേഷനിലെത്തി അറിയിച്ചത്. മാസ്‌ക് ധരിക്കുന്നതിന്റെ കാര്യം പറഞ്ഞ് മകനുമായി തര്‍ക്കം ഉണ്ടാവുകയും പിന്നീട് തുണി ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് മകനെ കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് പിതാവ് മൊഴി നല്‍കിയിരിക്കുന്നത്.പ്രായമായ പിതാവും ഭിന്നശേഷിക്കാരനായ മകനും തമ്മിൽ ഇടയ്ക്കിടെ വഴക്ക് ഉണ്ടാകാറുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നെങ്കിലും മകൻ ഇടയ്ക്കിടെ പുറത്തു പോകാറുണ്ടായിരുന്നു. എന്നാൽ, പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണമെന്ന പിതാവിന്റെ ആവശ്യം മകൻ അംഗീകരിച്ചില്ല.