ഒറ്റയ്ക്ക് ഒരു സെല്ലില്‍ കോട്ടൂരാന്‍, കന്യാസ്ത്രീ വസ്ത്രം അഴിക്കാതെ, ഉറക്കമില്ലാതെ,പ്രാര്‍ത്ഥനയോടെ സെഫി

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച അഭയക്കൊലക്കേസ് പ്രതികള്‍ ഇപ്പോള്‍ ജിയിലില്‍ കഴിയുകയാണ്. തോമസ് കോട്ടൂരാന്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലും കൂട്ടുപ്രതി സെഫി അട്ടകുളങ്ങര വനിതാ ജയിലിലുമാണ് കഴിയുന്നത്. അതേസമയം സഭാവസ്ത്രമെല്ലാം അഴിച്ച് വെച്ച് കോട്ടൂരാന്‍ ജയില്‍ ജീവിതം തുടങ്ങിയെങ്കില്‍ സെഫി രണ്ടാം ദിനവും കന്യാസ്ത്രീ വസ്ത്രം അഴിക്കാതെയാണ് ജയിലില്‍ കഴിഞ്ഞത്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ഇനിമുതല്‍ 4334 എന്നാണ് ഫാ.തോമസ് കോട്ടൂരിന്റെ മേല്‍വിലാസം. കൂട്ടുപ്രതി സിസ്റ്റര്‍ സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കാണ് മാറ്റിയത്.

അട്ടക്കുളങ്ങര ജയിലിലെ 15ാം നമ്പര്‍ തടവുകാരിയാണ് സിസ്റ്റര്‍ സെഫി.ശിരോവസ്ത്രം അഴിക്കുന്നില്ല, ആഹാരം കഴിക്കുന്നില്ല, ജയിലിലെ രണ്ടാം രാത്രിയിലും ഉറങ്ങാതിരുന്ന് പ്രാര്‍ത്ഥന മാത്രം. അഭയാ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച സിസ്റ്റര്‍ സെഫിയുടേത് ജയില്‍ അധികൃതരോട് സഹകരിക്കാത്ത സമീപനം. കുറ്റക്കാരിയെന്ന് വിധിച്ച്‌ ജയിലില്‍ എത്തിയ ദിവസത്തേതിന് സമാനമായിരുന്നു ശിക്ഷ വിധി കേട്ട ശേഷം തിരിച്ചെത്തിയ സെഫിയുടെ പ്രവര്‍ത്തികള്‍.കന്യാസ്ത്രീയുടെ വസ്ത്രം അഴിക്കാതെയാണ് ജയിലിനുള്ളിലെ കൊറോണ ക്വാറന്റീന്‍ സെന്ററിലെ സെഫിയുടെ വാസം. എന്നാൽ കോട്ടൂരാൻ എല്ലാം മറന്നത് പോലെയാണ്. ളോഹ അഴിച്ചു മാറ്റി കൈലി ഉടുത്താണ് ജയിലിലെ കോട്ടൂരാന്റെ ജീവിതം. ആഹാരവും കഴിക്കുന്നു. ഉറക്കത്തിനും പ്രശ്‌നമില്ല. എന്നാല്‍ സെഫിയുടെ ജയില്‍ വാസം അധികൃതര്‍ക്ക് തലവേദനായണ്. കൊറോണ ക്വാറന്റീനിലായതു കൊണ്ടാണ് ജയില്‍ വസ്ത്രം സെഫിക്ക് കൊടുക്കാത്തത്.

Loading...

അതുകൊണ്ട് തന്നെ ശിരോവസ്ത്രത്തില്‍ അവര്‍ക്ക് ജയിലിലും തല്‍കാലം കഴിയാനാകും. ആഹാരം കഴിക്കാത്തതും ഉറങ്ങാത്തതുമാണ് പ്രതിസന്ധി. ഇത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന ആശങ്ക ജയില്‍ അധികൃതര്‍ക്കുണ്ട്.14 ദിവസത്തെ ക്വാറന്റീന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഫാ. കോട്ടൂര്‍ ക്വാറന്റീന്‍ ബ്ലോക്കില്‍ ഒറ്റയ്ക്കാണ്. സിസ്റ്റര്‍ സെഫിക്കൊപ്പം 5 പ്രതികളുണ്ട്.