രണ്ട് വർഷമായി മകളെ മാനഭംഗപ്പെടുത്തിയ അച്ഛൻ, ഒടുവിൽ പിടിയിൽ

14 വയസുകാരിയായ മകൾക്ക് രണ്ട് വർഷത്തിലധികമായി ക്രൂരമായി ദ്രോഹിച്ച അച്ഛനെതിരെ പോലീയ് കേസെടുത്തു. ഏതാനും മാസങ്ങളായി വീട്ടില്‍ ബന്ധിയാക്കപ്പെട്ടിരുന്ന പെണ്‍കുട്ടി ചൊവ്വാഴ്ച രക്ഷപ്പെട്ട് സ്കൂളിലെ ചൈല്‍ഡ് ലൈനുമായി ബന്ധപ്പെട്ട അധ്യാപികയുടെ സഹായം തേടുകയായിരുന്നു.

ചൈൽഡ് ലൈൻ വോളന്റിയർമാർ വിവരം ലക്നോവിലെ ശിശുക്ഷേമ സമിതിയെ വിവരമറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ ഗോസിംഗഞ്ച് പോലീസ് സ്റ്റേഷനിലും പിന്നീട് വൈദ്യപരിശോധനയ്ക്കും ശേഷം പെൺകുട്ടികൾക്കുള്ള സർക്കാർ അഭയകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

Loading...

പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തതായി കുറ്റസമ്മതം നടത്തിയ 45 കാരനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇയാള്‍ക്ക് രണ്ട് ആൺമക്കളും വിവാഹിതയായ മറ്റൊരു മകളുമുണ്ട്. ആണ്മക്കള്‍ നഗരത്തില്‍ വിവിധയിടങ്ങളിലായി ജോലി ചെയ്യുകയാണ്. ഇരയായ പെണ്‍കുട്ടി അമ്മയുടെ മരണശേഷം അച്ഛനോടൊപ്പം താമസിക്കുകയായിരുന്നു.

അമ്മ മരിച്ച് ഉടൻ തന്നെ പെൺകുട്ടിയുടെ ദുര്‍വിധി ആരംഭിച്ചതായി സിഡബ്ല്യുസി അംഗം സംഗീത ശർമ്മ പറഞ്ഞു. അഞ്ചാം ക്ലാസ് വരെ പഠിച്ച വിദ്യാർത്ഥിനി കൂടുതൽ പഠിക്കാൻ ആഗ്രഹിച്ചെങ്കിലും അവളുടെ പിതാവ് അവളെ സ്കൂളിൽ പോകുന്നത് തടയുകയും ബന്ദിയാക്കുകയും ചെയ്യുകയായിരുന്നുവെന്നും സംഗീത പറഞ്ഞു.