വീടിന്‌ തീപിടിച്ച്‌ മരിച്ച സഹോദരങ്ങള്‍ക്ക്‌ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

ബ്രൂക്ക്‌ലിന്‍: മാര്‍ച്ച്‌ 21 ശനിയാഴ്‌ച ന്യുയോര്‍ക്ക്‌ ബ്രൂക്ക്‌ലിനിലെ തീപിടിത്തത്തില്‍ കൊല്ലപ്പെട്ട ഒരു കുടുംബത്തിലെ ഏഴു കുട്ടികള്‍ക്ക്‌ ജൂയിഷ്‌ ഓര്‍ത്തഡോക്‌സ്‌ കമ്മ്യൂണിറ്റിയുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.

ബ്രൂക്ക്‌ലിന്‍ ഷോമറയ്‌ ഹഡാസ്‌ ചാപ്പലില്‍ നടന്ന ഫൂണറല്‍ സര്‍വീസില്‍ ജൂത സമൂഹത്തിലെ അംഗങ്ങള്‍ക്കൊപ്പം ആയിരങ്ങള്‍ പങ്കെടുത്തു.

Loading...

ശനിയാഴ്‌ച രാവിലെ വീടിനകത്ത്‌ നാലു മുറികളിലായി ഉറങ്ങി കിടന്നിരുന്ന മാതാവുള്‍പ്പെടെ എട്ട്‌ കുട്ടികള്‍ക്കാണ്‌ ഗുരുതരമായി തീ പൊളളലേറ്റത്‌. തീ ആളി പടരുന്നതു കണ്ട്‌ 15 വയസ്സുളള സിപ്പോറ എന്ന കുട്ടിയേയും കൂട്ടി മാതാവ്‌ രണ്ടാം നിലയില്‍ നിന്നും താഴേക്കു ചാടി. രണ്ടു പേര്‍ക്കും ഗുരുതരമായി പൊളളലേറ്റതിനെ തുടര്‍ന്ന്‌ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു പേരും അപകടനില തരണം ചെയ്‌തിട്ടില്ല.

യാക്കോബ്‌ (5), മോശെ(8) യേശുവ(10) ഡേവിഡ്‌ (1), സാറ(6), റിവേക്ക(11) ഇലയന്‍(16) എന്നീ നാല്‌ ആണ്‍കുട്ടികളും മൂന്ന്‌ പെണ്‍കുട്ടികളുമാണ്‌ മരിച്ചത്‌.

brook2

ഫ്യൂണറല്‍ സര്‍വീസിനുശേഷം ഏഴ്‌ പേരുടേയും മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ടുളള പ്രത്യേക വിമാനം മാതൃരാജ്യമായ ഇസ്രായേലിലേക്ക്‌ യാത്ര തിരിച്ചു.

സംഭവം നടക്കുമ്പോള്‍ വീട്ടിലില്ലായിരുന്ന പിതാവ്‌ മക്കളുടെ ഫ്യൂണറല്‍ സര്‍വ്വീസിനിടയില്‍ ദുഃഖം താങ്ങാനാകാതെ പൊട്ടികരഞ്ഞത്‌ കൂടിവന്ന ജനസമൂഹത്തിന്‍െറ കണ്ണുകളെ ഈറനണിയിച്ചു. 2007 ല്‍ ബ്രോണ്‍ഡില്‍ ഉണ്ടായ അഗ്നിബാധയില്‍ 9 കുട്ടികള്‍ മരിച്ചതിനുശേഷം ആദ്യമായാണ്‌ ഇത്രയും വലിയൊരു അപകടം നടക്കുന്നതെന്ന്‌ മേയര്‍ ഡി ബ്ലാസിയൊ പറഞ്ഞു.