മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍, സംഭവം വ്യാജമാണെന്ന് പിതാവ്

ഏറ്റുമാനൂര്‍: ഓരോ ദിവസവും നടക്കുന്ന പീഡനങ്ങളുടെ എണ്ണം കൂടികൂടി വരികയാണ്. മക്കളെ മാതാപിതാക്കള്‍ പീഡിപ്പിക്കുന്നത് നിത്യസംഭവമായി മാറി. അത്തരത്തിലൊരു വാര്‍ത്തയാണ് ഏറ്റുമാനൂരില്‍ നിന്നും പുറത്തുവരുന്നത്.

മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവിനെ അറസ്റ്റ് ചെയ്തു. ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഏറ്റുമാനൂര്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

Loading...

എന്നാല്‍ മകളുടെ പ്രണയത്തെ എതിര്‍ക്കാന്‍ ശ്രമിച്ചതിന് തനിക്കെതിരേ വ്യാജ പരാതി നല്‍കുകയായിരുന്നുവെന്നാണ് അച്ഛന്‍ നല്‍കിയ മൊഴിയെന്ന് ഏറ്റുമാനൂര്‍ പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു