ലിംഗമാറ്റത്തിന് അച്ഛന്‍ അനുവദിക്കാത്തതിനാല്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിന് അച്ഛന്‍ എതിരുനിന്നതിന്റെ മനോവിഷമത്തില്‍ യുവാവ് ജീവനൊടുക്കി. . ചെന്നൈയ്ക്കുസമീപത്തായിരുന്നു സംഭവം. പാര്‍ത്ഥസാരഥി എന്ന ഇരുപത്തൊന്നുകാരനാണ് തൂങ്ങിമരിച്ചത്.

തൊഴില്‍ രഹിതനാണ് പാര്‍ത്ഥസാരഥി. എന്തെങ്കിലും ജോലിക്കുപോകാന്‍ വീണ്ടുകാര്‍ നിര്‍ബന്ധിച്ചെങ്കിലും അയാള്‍ തയ്യാറായില്ല. കുറച്ചുനാളുകളായി മകന്റെ സ്വഭാവത്തില്‍ മാറ്റം വന്നതും വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. സ്ത്രീകളെപ്പോലെ വേഷംധരിച്ച് നടക്കാനായിരുന്നു താത്പര്യം. ഇതിനെ നിരുത്സാഹപ്പെടുത്തിയപ്പോള്‍ തനിക്ക് സ്ത്രീയാകണമെന്നും ലിംഗമാറ്റ ശസ്ത്രക്രിയക്ക് അനുമതി നല്‍കണമെന്നും അയാള്‍ ആവശ്യപ്പെട്ടു. ഇതിന് അച്ഛന്‍ എതിരുനിന്നതാണ് കടുംകൈചെയ്യാന്‍ പാര്‍ത്ഥസാരഥിയെ പ്രേരിപ്പിച്ചത്.വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്തായിരുന്നു ആത്മഹത്യ.

Loading...