കോട്ടയത്ത് പീഡനത്തിനിരയായ പത്തു വയസ്സുകാരിയുടെ പിതാവ് ആത്മഹത്യ ചെയ്തു

കോട്ടയം: കോട്ടയത്ത് പീഡനത്തിനിരയായ പത്ത് വയസ്സുകാരിയുടെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കുറിച്ചിയിൽ ആണ് സംഭവം. പിതാവിന്റേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. കുട്ടിയ്ക്കെതിരായ പീഡന വിവരം അറിഞ്ഞത് മുതൽ പിതാവ് മനോവിഷമത്തിൽ ആയിരുന്നു. പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച പലചരക്ക് കടക്കാരൻ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. കുറിച്ചി സ്വദേശി 74 വയസ്സുള്ള യോഗിദാസൻ ആണ് അറസ്റ്റിലായത്.