മകളുടെ വിവാഹദിവസം രാവിലെ അച്ഛൻ തൂങ്ങി മരിച്ചനിലയിൽ… മരണവിവരം അറിയിക്കാതെ വിവാഹം നടത്തി

മകളുടെ വിവാഹദിവസം രാവിലെ അച്ഛൻ തൂങ്ങി മരിച്ചനിലയിൽ… മരണവിവരം അറിയിക്കാതെ വിവാഹം നടത്തി. ചിറക്കര ഉളിയനാട് പ്രസാദ് ഭവനിൽ ബി.ശിവപ്രസാദി(44)നെയാണ് ഞായറാഴ്ച രാവിലെ ഏഴോടെ ചിറക്കര ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു സമീപത്തെ കുടുംബവീട്ടിൽ മരിച്ചനിലയിൽ കണ്ടത്.

മകൾ നീതുവിന്റെ വിവാഹം ഞായറാഴ്ച രാവിലെ 11-ന് വിളപ്പുറം ആനന്ദവിലാസം ഭഗവതീക്ഷേത്ര ഓഡിറ്റോറിയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്നു. രാവിലെ ആറിന് വീട്ടിൽനിന്ന് ബൈക്കുമായി പോയ ശിവപ്രസാദിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കിട്ടിയില്ല.

Loading...

ഇതിനിടെ കുടുംബവീടിനുമുന്നിൽ ബൈക്ക് ഇരിക്കുന്നതു കണ്ടു. വീട്ടിൽ കയറി നോക്കിയപ്പോഴാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടത്.