ആറു വര്‍ഷം കൗമാരക്കാരിയായ മകളെ അച്ഛന്‍ പീഡിപ്പിച്ചു: മൂന്നു തവണ ഗര്‍ഭിണിയാക്കി, അവസാനം കാമുകനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു

കൗമാരക്കാരിയായ മകളെ ആറു വര്‍ഷത്തോളം പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയ പിതാവ് പിടിയില്‍. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയിലാണ് സംഭവം. ഓട്ടോ ഡ്രൈവറും 40-കാരനുമായ ആളാണ് അറസ്റ്റിലായത്. 19 വയസ്സുള്ള പെണ്‍കുട്ടി രണ്ടുമാസം മുന്‍പ് പ്രസവിച്ചു.

പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ തന്നെ പിതാവ് മകളെ നിരന്തരം പീഡിപ്പിക്കുമായിരുന്നു. ആദ്യം രണ്ടു തവണ ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ഇയാള്‍ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കി. മൂന്നാമതും ഗര്‍ഭിണിയായപ്പോള്‍ കാമുകന്റെ മേന്‍ കുറ്റം ആരോപിച്ച് പെണ്‍കുട്ടിയെ അയാളെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ വള്ളിയാഴ്ച ഇയാള്‍ വീണ്ടും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതോടെ പെണ്‍കുട്ടി എതിര്‍ക്കുകയും പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. ഇതോടെയാണ് ക്രൂര കൃത്യം പുറംലോകം അറിഞ്ഞത്.

അതേസമയം മകള്‍ പീഡനത്തിനിരയാകുന്നുണ്ടെന്ന കാര്യം അറിയാമായിരുന്നെന്നും ഭര്‍ത്താവിന്റെ ഉപദ്രവും സമൂഹത്തില്‍ നിന്നു നേരിടുന്ന അപമാനവും കാരണം കുട്ടിയുടെ അമ്മ വിവരം മറച്ചു വയ്ക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. അമ്മ ഒരിക്കലും പോലീസില്‍ പരാതിപ്പെടാന്‍ തയ്യാറായില്ലെന്നും അധികൃതര്‍ പറഞ്ഞു.

പിതാവിനെതിരെ മനപൂര്‍വ്വം ഉപദ്രവിക്കല്‍, ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു.