ആത്മഹത്യാക്കുറിപ്പ് എഴുതിവാങ്ങി മകളെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍

നാഗ്പുര്‍. ആത്മഹത്യാ കുറിപ്പ് എഴുതി വാങ്ങിയശേഷം മകളെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. നാഗ്പൂര്‍ സ്വദേശിയായ 16 കാരിയെയാണ് പിതാവ് കൊലപ്പെടുത്തിയത്. ആത്മഹത്യാക്കുറിപ്പ് എഴുതി വാങ്ങിയ ശേഷം ആത്മഹത്യ ചെയ്യുന്നതായി അഭിനയിക്കുവാന്‍ പറഞ്ഞ് കഴുത്തി കുരുക്ക് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു.

അഞ്ച് വിത്യസ്ത ആത്മഹത്യ കുറിപ്പാണ് ലഭിച്ചത്. ഇതില്‍ പരാമര്‍ശിക്കുന്നത് പ്രകാരം കുട്ടിയുടെ രണ്ടാനമ്മയ്ക്കും അമ്മാവനും അവരുടെ ഭാര്യയ്ക്കും മുത്തശ്ശിക്കും മുത്തച്ഛനും എതിരെ കേസ് എടുത്തിരുന്നു. എന്നാല്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിന്റെ ചിത്രങ്ങള്‍ ഫോണില്‍ നിന്നും പോലീസ് കണ്ടെത്തി.

Loading...

തുങ്ങുന്നതിയി അഭിനയിക്കുവാന്‍ പിതാവ് ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ ചിത്രം പകര്‍ത്തിയ പിതാവ് ബന്ധുക്കളെ ഒരു പാഠം പഠിപ്പിക്കണമെന്ന് പറഞ്ഞതായി പോലീസ് പറയുന്നു. അഞ്ചു പേരുടെയും പേര് ഉള്‍പ്പെടുത്തി അഞ്ച് ആത്മഹത്യ കുറിപ്പ് എഴുതുവാന്‍ പിതാവ് ആവശ്യപ്പെടുകയായിരുന്നു. ആത്മഹത്യാക്കുറിപ്പ് എഴുതിയ ശേഷം കഴുത്തില്‍ കുരുക്കിട്ട് പെണ്‍കുട്ടിയെ സ്റ്റുളിന് മുകളില്‍ കയറ്റിനിര്‍ത്തി. തുടര്‍ന്ന് ഫോട്ടോയെടുത്ത ശേഷം ഇയാള്‍ പെണ്‍കുട്ടി നിന്ന സ്റ്റൂള്‍ തട്ടിമാറ്റുകയായിരുന്നു.

12 വയസ്സുള്ള സഹോദരിയുടെ മിന്നില്‍വെച്ചായിരുന്നു കൊലപാതകം. കൊലപാതകത്തിന് ശേഷം വീട്ടില്‍ നിന്നും പുറത്തേക്ക് പോയ പിതാവ് തിരിച്ചെത്തി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇയാളുടെ ആദ്യഭാര്യ ആത്മത്യ ചെയ്യുകയായിരുന്നു.