ഫാത്തിമ ലത്തീഫിന്റെ മരണം: സിബിഐ അന്വേഷണത്തിന് തമിഴ്‌നാട് സര്‍ക്കാരിന്റെ ശുപാര്‍ശ

ചെന്നൈ: ഫാത്തിമ ലത്തീഫിന്റെ മരണം അന്വേഷണം സി.ബി.ഐക്ക് വിടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. അന്വേഷണത്തില്‍ മദ്രാസ് ഹൈക്കോടതി അതൃപ്തി വ്യക്തമാക്കിയതിന് പിന്നാലെയാണ് നടപടി.

ഐഐടിയില്‍ ഒന്നാം വര്‍ഷ ഇന്റഗ്രേറ്റഡ് എംഎ ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥിയും കൊല്ലം കിളിമാനൂര്‍ രണ്ടാംകുറ്റി സ്വദേശിയായ ഫാത്തിമയെ നവംബര്‍ 9നാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Loading...

ഇന്റേണല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ മനോവിഷമത്തില്‍ ഫാത്തിമ തൂങ്ങി മരിക്കുയായിരുന്നു എന്നാണ് കോളേജ് അധികൃതരും പൊലിസും വീട്ടുകാരോട് പറഞ്ഞിരുന്നത്.

എന്നാല്‍, ഫാത്തിമയുടെ ഫോണില്‍ തയാറാക്കിയ ആത്മഹത്യാക്കുറിപ്പില്‍ അധ്യാപകരുടെ പങ്കിനെക്കുറിച്ചുള്ള സൂചന പുറത്തു വന്നതോടെയാണ് സംഭവം ചര്‍ച്ചയാകുന്നത്. ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നെങ്കിലും ആത്മഹത്യാകുറിപ്പ് കണ്ടെടുത്തിട്ടില്ല എന്ന നിലപാടിലായിരുന്നു പൊലിസ്.