അറസ്റ്റ് നീണ്ടാല്‍ ഫാത്തിമയുടെ ലാപ്‌ടോപ്പിലും ടാബിലുമുള്ള തെളിവുകൾ പുറത്ത് വിടുമെന്ന് പിതാവ്

തിരുവനന്തപുരം: മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫ് മദ്രാസ് ഐ.ഐ.ടിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ കാരണക്കാരായവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പിതാവ് അബ്ദുല്‍ ലത്തീഫ്. വെള്ളിയാഴ്ചയ്ക്കകം മകളുടെ മരണത്തില്‍ അറസ്റ്റുണ്ടായില്ലെങ്കില്‍ മരണത്തിലേക്കു നയിച്ച കാരണങ്ങള്‍ വിളിച്ചുപറയും.

ഫാത്തിമയുടെ ലാപ്‌ടോപ്പിലും ടാബിലുമെല്ലാം അതിന്റെ തെളിവുകളുണ്ട്. അവ അന്വേഷണ ഉദ്യേഗസ്ഥര്‍ക്ക് കൈമാറുന്നതിനെക്കുറിച്ച് നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Loading...

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വീഡിയോയില്‍ ചിത്രീകരിക്കാത്തതുള്‍പ്പെടെ പോലീസിന്റെ ഭാഗത്തുനിന്ന് തുടക്കത്തില്‍ വലിയ വീഴ്ചകളുണ്ടായെന്നും ഷമീര്‍ പറഞ്ഞു. ചെന്നൈയില്‍നിന്നു മടങ്ങിയെത്തിയ അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

അതേസമയം, ഫാത്തിമ ലത്തീഫിനെതിരേ ഐ.ഐ.ടി. അധികൃതര്‍ പോലീസിനു കത്ത് നല്‍കിയതായി ബന്ധു ഷമീര്‍ ആരോപിച്ചു. സാമ്പത്തിക ശേഷിയുള്ളതിനാലാണ് ഫാത്തിമയുടെ കുടുംബം മരണം വിവാദമാക്കി ഐ.ഐ.ടിയെ താറടിക്കുന്നതെന്ന് കത്തില്‍ ആരോപിക്കുന്നു. ഫാത്തിമ മുന്‍പു ചില അധ്യാപകര്‍ക്കെതിരേയും പരാതി ഉന്നയിച്ചിരുന്നതായും കത്തിലുണ്ട്.

ചെന്നൈയില്‍നിന്നു മടങ്ങിയെത്തിയ അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഇതിനിടെ, സംഭവത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍. പുറത്തുവന്നു. ഐ.ഐ.ടിയിലെ സരയു ഹോസ്റ്റലിലെ 349-ാം നമ്പര്‍ മുറിയില്‍ കഴിഞ്ഞ ഒമ്പതിനു രാവിലെ പതിനൊന്നിനാണ് ഫാത്തിമയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നൈലോണ്‍ കയര്‍ കുരുക്കി ഫാനിന്റെ ഹുക്കില്‍ തൂങ്ങിയ നിലയില്‍ സഹപാഠി അലീനയാണ് മൃതദേഹം ആദ്യം കണ്ടതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.

വിളിച്ചിട്ടു ഫോണെടുക്കുന്നില്ലെന്നു പറഞ്ഞ് ഫാത്തിമയുടെ മാതാവ് അലീനയെ വിളിച്ചു. തുടര്‍ന്ന്, അലീന മുറിയുടെ ജനല്‍പ്പാളി തുറന്നുനോക്കിയപ്പോഴാണു മൃതദേഹം കണ്ടത്. ഹോസ്റ്റല്‍ വാര്‍ഡന്‍ ലളിതയാണ് വിവരം കോട്ടൂര്‍പുര പോലീസിനെ അറിയിച്ചത്.

തലേരാത്രി 12 വരെ ഫാത്തിമയെ മുറിയില്‍ സഹപാഠികള്‍ കണ്ടിരുന്നു. അപ്പോള്‍ ഫാത്തിമ ദുഃഖിതയായിരുന്നെന്നാണു സഹപാഠികളുടെ മൊഴിയെന്നും എഫ്.ഐ.ആറിൽ പറയുന്നുണ്ട്. പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിനു മുന്നോടിയായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ മദ്രാസ് ഐ.ഐ.ടി. വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ ദുരൂഹമരണം ചര്‍ച്ചയായി.

ഫാത്തിമയുടെ മരണത്തില്‍ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു. ഈ അധ്യയന വര്‍ഷം അവിടെ നടന്ന ആറാമത്തെ ദുരൂഹമരണമാണ് ഇത്. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് നേരിട്ടുള്ള അന്വേഷണത്തിനായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ചെന്നൈയിലേക്കു പോയിട്ടുണ്ടെന്ന് യോഗത്തില്‍ സംബന്ധിച്ച പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.

മദ്രാസ് ഐ.ഐ.ടിയില്‍ തുടര്‍ച്ചയായി നടക്കുന്ന മരണങ്ങള്‍ ഗുരുതരമാണെന്നും ഭയവിഹ്വലമായ അന്തരീക്ഷമാണ് അവിടെയുള്ളതെന്നും ഡി.എം.കെ. നേതാവ് ടി.ആര്‍. ബാലു പറഞ്ഞു.

ഇതു സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നതിന്റെ സൂചനയാണെന്ന ബാലുവിന്റെ ആരോപണം അണ്ണാ ഡി.എം.കെ. അംഗങ്ങള്‍ നിഷേധിച്ചു. ഈ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യണമെന്നു സി.പി.എം. അംഗം ടി.കെ. രംഗരാജനും ആവശ്യപ്പെട്ടു.