കൊളംബോ. ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റരോപിതയായി ജയില്‍വാസം അനുഭവിച്ച ഫൗസിയ ഹസന്‍ (80) അന്തരിച്ചു. ഏറെക്കാലമായി ശ്രീങ്കയില്‍ താമസിക്കുന്ന ഫൗസിയ ഹൃദയാഘാതത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ വച്ചാണ് മരിച്ചത്. 35 വര്‍ഷത്തോളം മാലദ്വീപില്‍ ചലച്ചിത്ര മേഖലയില്‍ സജ്ജീവായിരുന്നു ഇവര്‍. അര്‍ബുദരോഗ ബാധിതയായിരുന്ന ഫൗസിയ ചികിത്സാര്‍ത്ഥമാണ് ശ്രീലങ്കയില്‍ എത്തിയത്.
ചാരക്കേസില്‍ രണ്ടാം പ്രതിയായിരുന്ന ഫൗസിയ 1994 മുതല്‍ 1997 വരെ കേരളത്തില്‍ ജയിലിലായിരുന്നു. പിന്നീട് കുറ്റവിമുക്തയാക്കി. കേസില്‍ ഒന്നാം പ്രതി മാലെ സ്വദേശി മറിയം റഷീദയാണ്. 1942 ലാണ് ഫൗസിയയുടെ ജനനം. 1957 ല്‍ ക്ലര്‍ക്കായി മാലദ്വീപ് വിദേശകാര്യ മന്ത്രാലയത്തില്‍ ജോലി നോക്കി. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
Loading...