സ്ത്രീകള്‍ മുഖം മറയ്ക്കുന്നത് ശരിയല്ലെന്നാണ് കാഴ്ചപ്പാട്; നിരോധനം ഏര്‍പ്പെടുത്തുമ്പോള്‍ മതസംഘടനകളുമായി ആലോചിക്കേണ്ട കാര്യമില്ല: ഫസല്‍ ഗഫൂര്‍

കൊച്ചി; മുസ്ലിം എജുക്കേഷണല്‍ സൊസൈറ്റിയുടെ കീഴിലുള്ള കോളജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചതിനെതിരെ മതസംഘടനകള്‍ വാളോങ്ങുമ്പോള്‍ കൃത്യമായ മറുപടിയുമായി എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍. സ്ത്രീകളുടെ മുഖം മറയ്പ്പിക്കുന്നത് ശരിയല്ല എന്ന കാഴ്ചപ്പാടാണ് തങ്ങള്‍ക്കുള്ളത്. സര്‍ക്കുലറിനെക്കുറിച്ച് മതസംഘടനകളോട് ആലോചിക്കേണ്ട ഒരു കാര്യവുമില്ലെന്നും ഫസല്‍ ഗഫൂര്‍ പ്രതികരിച്ചു

കോളജുകളുടെ ആഭ്യന്തര കാര്യങ്ങളില്‍ മാനേജ്മെന്റിന് തീരുമാനമെടുക്കാമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. മുസ്ലിം സ്ത്രീകളുടെ മുഖം മറയ്ക്കുന്നത് അടുത്തിടെ രൂപംകൊണ്ട സംസ്‌കാരമാണ്. 99 ശതമാനം മുസ്ലിം സ്ത്രീകളും മുഖം മറയ്ക്കുന്നവരല്ലെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു

Loading...