ശമ്പളം ചോദിച്ച് മന്ത്രിയുടെ പോസ്റ്റില്‍ കമന്റിട്ട സിപിഎം നേതാവിന്റെ ജോലി പാര്‍ട്ടി തെറിപ്പിച്ചു

ജോലിക്ക് മിനിമം വേതനം വേണമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റ് ചെയ്ത സിപിഎം ബ്രാഞ്ച് അംഗത്തിന്റെ ജോലി പാര്‍ട്ടിതന്നെ തെറിപ്പിചക്കിരിക്കുന്നു ,.. വടകര എന്‍എംഡിസി ഓയില്‍ മില്ലിലെ ജനറല്‍ വര്‍ക്കര്‍ എം നസീറിനെതിരെയാണ് സോഷ്യമീഡിയയില്‍ മന്ത്രിക്കെതിരെ കമന്റ് ചെയ്തതിന് പിരിച്ചുവിട്ടത്മിനിമം വേതനനിര്‍ണയത്തെക്കുറിച്ച് ഒക്ടോബര്‍ 22ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്റെ ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റില്‍ വടകര എന്‍എംഡിസി ജനറല്‍ വര്‍ക്കര്‍ എം നസീര്‍ ഒരു കമന്റിട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ‘വടകര ഓയില്‍ മില്ലിലെ തൊഴിലാളികള്‍ക്കും മിനിമം വേതനം ഉറപ്പാക്കണം സഖാവേ’…’ എന്നായിരുന്നു നസീറിന്റെ കമന്റ്. പക്ഷേ കമന്റ് ചെയ്തതിന് പിന്നാലെ ഒക്ടോബര്‍ മാസത്തെ നസീറിന്റെ ശമ്പളത്തില്‍ നിന്ന് 4400 രൂപ സ്ഥാപനം പിടിച്ചു. തുടര്‍ന്ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയായിരുന്നു. രാജാക്കന്മാർ വീഴുന്നനാട്ടിൽ പോലും കേട്ട് കേള്വിയില്ലാത്തതാണ് സി പി എം ഭരിക്കുന്ന ഒരു ജനാധിപത്യ സംവിധാനമുക്കില ഈ കൊച്ചു സംസ്ഥാനത്തിൽ നടക്കുന്നത് .ജന പ്രതിനിധികളുടെ തെറ്റും കപാദ്ധ്യവും ചൂണ്ടിക്കാണിച്ചാൽ അപ്പോ ജോലി തെറിക്കും അല്ലെങ്കിൽ അകത്തിട് പൂട്ടും .സിപിഎമ്മിന്റെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിന്റെ നടപടിക്കെതിരെ സിഐടിയു രംഗത്തെത്തിയിട്ടുണ്ട്. നടപടി പിന്‍വലിച്ചില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കടക്കമുള്ള പ്രക്ഷോഭത്തിലേക്ക്് കടക്കുമെന്ന് അവര്‍ അറിയിച്ചു.
, സിഐടിയു പ്രവര്‍ത്തകനും സിപിഎം ബ്രാഞ്ച് അംഗവുമായ നസീര്‍ തനിക്കെതിരെ ഉള്ള നടപടി ട്രേഡ് യൂണിയന്‍ ഭാരവാഹികളെ അറിയിചത്തോടെയാണ് വീണ്ടും മന്ത്രിക്കു വേണ്ടി പിരിച്ചു വിട്ട സ്ഥാപനം നിലപാട് കടുപ്പിച്ചത് സമൂഹമാധ്യമങ്ങളിലൂടെ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തി എന്നതടക്കം ഏഴ് ആരോപണങ്ങള്‍ ഉന്നയിച്ച വീണ്ടും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഇതിനു കൃത്യമായി മറുപടി നല്‍കിയിട്ടും ചൊവ്വാഴ്ച മുതല്‍ ജോലിയില്‍ നിന്ന് താല്‍കാലികമായി നീക്കുകയായിരുന്നു. നസീറിനെ പിരിച്ചുവിട്ടതിനെതിരെ സിഐടിയു നേതൃത്വത്തില്‍ സ്ഥാപനത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. മിനിമം വേതനം ചോദിച്ച തൊഴിലാളിയെ പിരിച്ചുവിട്ട നടപടി അനീതിയാണെന്ന് സിഐടിയു പറഞ്ഞു

ഏതായാലും സി ഐ ടി യു തൊഴിലാളിക്ക്ക് ഇത്തരത്തിൽ ഒരു കമ്മന്റ് ഇടാൻ ഇടയ മന്ത്രി ടി പി രാമ കൃഷ്ണന്റെ ഫേസ്ബുക്‌പോസ്റ്റിന്റെ പൂർണ രൂപം നോക്കാം
മിനിമം വേതനനിർണ്ണയം സംബന്ധിച്ച പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേംബറിൽ ചേർന്നു. മുൻ തൊഴിൽ വകുപ്പ് മന്ത്രിയും മിനിമം വേതന ഉപദേശക സമിതി ചെയർമാനുമായ സ.പി കെ ഗുരുദാസനും യോഗത്തിൽ പങ്കെടുത്തിരുന്നു.
എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം 34 മേഖലകളിലാണ് മിനിമം വേതനം പുതുക്കി നിശ്ചയിച്ചത്. 11 മേഖലകളിൽ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. അവശേഷിക്കുന്ന വിഭാഗങ്ങളുടെ മിനിമം വേതനം നിശ്ചയിക്കുന്ന നടപടി കൂടുതൽ വേഗത്തിലാക്കണമെന്ന് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി…

Loading...

ഇ പോസ്റ്റിനടിയിലാണ് ‘വടകര ഓയില്‍ മില്ലിലെ തൊഴിലാളികള്‍ക്കും മിനിമം വേതനം ഉറപ്പാക്കണം സഖാവേ ഇത്തരത്തിൽ ഒരു കമ്മന്റ് വന്നത്