ചേര്‍ത്തല കെ വി എം ആശുപത്രിക്കു മുന്നിലെ റോഡ് ഉപരോധ സമരത്തില്‍ പങ്കെടുത്തവരെ ക്രൂരമായി ലാത്തി ചാര്‍ജ് ചെയ്തത്തിനു ശേഷം അറസ്റ്റ് ചെയ്തു കൊണ്ടു പോയി സ്റ്റേഷന്‍ ജാമ്യം നല്‍കി കഴിഞ്ഞ ദിവസം വിട്ടയച്ചസംഭവത്തില്‍ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ…

എനിക്കെതിരെയും കണ്ടാലറിയാവുന്ന നാല്പതു പേരെയും ചേര്‍ത്ത് പത്തു വര്‍ഷം
വരെ കഠിന തടവ് ലഭിക്കാവുന്ന ,ജാമ്യമില്ലാ വകുപ്പുകള്‍ (ഐ പി സി ‘333, 332’ ) പ്രകാരം
കേസ് ചാര്‍ജ് ചെയ്തിതിരിക്കുകയാണ് .

കെ വി എം ആശുപത്രിക്കു മുന്നിലെ റോഡ് ഉപരോധ സമരത്തില്‍ പങ്കെടുത്തവരെ ക്രൂരമായി ലാത്തി ചാര്‍ജ് ചെയ്തത്തിനു ശേഷം അറസ്റ്റ് ചെയ്തു കൊണ്ടു പോയി സ്റ്റേഷന്‍ ജാമ്യം നല്‍കി കഴിഞ്ഞ ദിവസം വിട്ടയച്ചസംഭവത്തില്‍ പോലീസും മാനേജുമെന്റും ഗൂഡാലോചന നടത്തി അതിനു ശേഷം ആണ് പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചു
കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തി എന്നൊക്കെ പറഞ്ഞുള്ള വകുപ്പുകള്‍ കൂട്ടി ചേര്‍ത്ത് പുതിയ ഒരു കേസ് കൂടി ‘ജനകീയ പോലീസ് ‘
രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത് .
നാളിതുവരെ എണ്ണ മറ്റ സമരങ്ങള്‍ യു എന്‍ എ നടത്തിയിട്ടുണ്ടെങ്കിലും ഒരു ആശുപത്രിയുടെയും ഒരു പോലീസ് ജീപ്പിന്റേയും ചില്ലുപോലും ഞങ്ങളുടേ സമരം കൊണ്ട് തകര്‍ന്നിട്ടില്ല …

ചോരയില്‍ മുക്കി കൊന്നാല്‍ സമരങ്ങളും മുദ്രാവാക്യങ്ങളും മരിക്കില്ലെന്നു അറിയാത്തവരല്ല ഇവരൊന്നും .ഇതൊരു ശ്രമമാണ് ,പത്തിയില്‍ അടിച്ചു മാളത്തില്‍ കയറ്റാനുള്ള ഒരു അഭ്യാസം ..

എന്നെ മാത്രം ആക്കണ്ട .കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന നേഴ്സിങ് സമൂഹത്തെയും നിങ്ങള്‍ കരി നിയമങ്ങള്‍ എഴുതി ചേര്‍ത്ത് ജയിലിലടക്കൂ .

ഞങ്ങളിലേ അംഗ സംഖ്യയില്‍ തൊണ്ണൂറു ശതമാനത്തിലധികവും സ്ത്രീകളാണ് .സ്ത്രീകളെ കൊണ്ട് നിറയുന്ന ജയിലുകള്‍ കേരളത്തിന്റെ പുതിയ സമര ഇതിഹാസമാവും .ഇത്രയും പേരെ ,അതും സ്ത്രീകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ജയിലുകള്‍ കേരളത്തില്‍ ഉണ്ടാവും അല്ലെ ? പുതിയ ജയിലുകള്‍ പണിയാന്‍ അധികാരികളും പുതിയ സമര മുഖങ്ങള്‍ തുറക്കാന്‍ നമുക്കും ഒരുങ്ങാം ..’ഓരോ തുള്ളി ചോരയില്‍ നിന്നും ഒരായിരം പേര്‍ ജനിക്കുന്നു ‘ എന്ന കവിയുടെ കാവ്യ ശകലം നേഴ്സുമാരുടെ സമര മുഖങ്ങളാല്‍ കേരളം സാക്ഷ്യം വഹിക്കും ..

‘ പോരാട്ടത്തില്‍ ജീവിതവും കീഴടങ്ങളില്‍ മരണവും ‘എന്ന മഹാനായ വിപ്ലവകാരി ചെഗുവേരയുടെ വാക്കുകള്‍ ഞങ്ങള്‍ കടം എടുക്കുന്നു ..ജനകീയ പോലീസിന്റെ ഈ നടപടി കേരളത്തില്‍ മറ്റൊരു ജനകീയ വിപ്ലവത്തിന് ചാലകമാവുമെങ്കില്‍ ആവട്ടെ ..

എന്ന് വിനയത്തോടെ
ജാസ്മിന്‍ഷാ
പ്രസിഡന്റ്
യു എന്‍ എ

Top