”ഒരുപാട് സ്‌നേഹിക്കണമെന്നുണ്ട്, പക്ഷേ എന്റെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു”: മകളുടെ ജന്‍മദിനത്തില്‍ ബാല

മകളുടെ പിറന്നാളിന് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടന്‍ ബാല. ജീവിതത്തില്‍ കടന്നുപോയ വിഷമഘട്ടങ്ങളെ അഭിമുഖീകരിക്കാന്‍ സാധിച്ചതിന്റെ കാരണം മോളാണെന്ന് ബാല പറയുന്നു.

‘നമ്മള്‍ തമ്മിലുള്ള സ്നേഹം അനന്തമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ഒരു ദുഷ്ടശക്തിക്കും നമ്മെ പിരിക്കാന്‍ കഴിയില്ല. ഒരുപാട് കാര്യങ്ങള്‍ പങ്കുവയ്ക്കണമെന്നുണ്ട്. എന്റെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. എന്റെ മാലാഖയ്ക്ക് എല്ലാ ആശംസകളും.’-ബാല കുറിച്ചു

Loading...

മകളുടെ പിറന്നാള്‍ അമ്മ അമൃതയും ആഘോഷമാക്കി മാറ്റി. ‘പാപ്പുവിന്റെ ഈ സന്തോഷം കാണാനാണ് അമ്മ ജീവിച്ചിരിക്കുന്നത്’ മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ഗായിക അമൃത സുരേഷ് കുറിച്ച വരികളാണിത്. പാപ്പു എന്ന അവന്തികയുടെ പിറന്നാള്‍ ആഘോഷത്തിന്റെ വിഡിയോയും അമൃത പങ്കുവച്ചു