എഫ്.ബി.ഐക്കും തനിക്കുമെതിരേ ട്രമ്പ് ഭരണകൂടം ‘നുണകള്‍’ പറഞ്ഞുവെന്ന് ജയിംസ് കോമിയുടെ മൊഴി

വാഷിംഗ്ടണ്‍: അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ ക്കും തനിക്കുമെതിരേ ട്രമ്പ് ഭരണകൂടം നടത്തിയ പരാമര്‍ശങ്ങള്‍ ‘നുണ’കളായിരുന്നുവെന്ന് മുന്‍ ഡയറ്കടര്‍ ജയിംസ് കോമി മൊഴി നല്‍കി. ട്രമ്പ് ടീമിന്റെ റഷ്യന്‍ ബന്ധത്തപ്പറ്റി അന്വേഷിക്കുന്ന സെനറ്റിന്റെ ഇന്റലിജന്‍സ് കമ്മിറ്റി മുമ്പാകെയാണ് കോമി മൊഴി നല്‍കിയത്. ട്രമ്പ് ടീമും മോസ്‌കോയുമായുള്ള ബന്ധത്തെപ്പറ്റി അന്വേഷിക്കുന്നതിനിടെയാണ് കോമിയെ ട്രമ്പ് പുറത്താക്കിയത്. അന്വേഷണ ഏജന്‍സിക്കും അതിന്റെ നേതൃത്വത്തെയും അപകീര്‍പ്പിപ്പെടത്തുന്ന സമീപനമാണ് വൈറ്റ്ഹൗസിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് കോമി പറഞ്ഞു. എഫ്.ബി.ഐ യിലെ ഉദ്യോഗസ്ഥര്‍ക്ക് ഇത്തരമൊഴി പഴി കേള്‍ക്കേണ്ടി വന്നതില്‍ തനിക്ക് ദു:ഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ ചെയ്യുന്ന ജോലിയെ പല തവണ പുകഴ്ത്തിപ്പറഞ്ഞിട്ടുള്ള ട്രമ്പ് തന്നെ പുറത്താക്കിയതിനു പറയുന്ന പല തരത്തിലുള്ള വിശദീകരണങ്ങള്‍ തന്നെ ആശയക്കുഴപ്പത്തിലാക്കുകയാണെന്ന് കോമി പറഞ്ഞു. തന്നെ പുറത്താക്കിയ സമയത്ത് റഷ്യന്‍ ബന്ധത്തെപ്പറ്റി പ്രസിഡന്റ് നേരിട്ട് എഫ്.ബി.ഐ യുടെ അന്വേഷണ പരിധിയില്‍ ഇല്ലായിരുന്നുവെന്ന് കോമി മൊഴി നല്‍കിയിട്ടുള്ളത് ട്രമ്പിന് ആശ്വാസം നല്‍കുന്ന ഘടകമാണ്. പക്ഷേ, അന്വേഷണ ഏജന്‍സിയെപ്പറ്റി നടത്തിയ മോശമായ പരാമര്‍ശങ്ങളും, പുറത്താക്കപ്പെട്ട മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് ഫ്‌ളിന്നിനെതിരേയുള്ള അന്വേഷണം ഉപേക്ഷിക്കണമെന്നുമുള്ള നിര്‍ദേശവുമൊക്കെ ട്രമ്പിനെ ഇനിയും പ്രതീക്കൂട്ടിലാക്കിയേക്കാം.
സ്വതന്ത്ര അന്വേഷണ ഏജന്‍സിയായി നിലകൊള്ളുന്ന എഫ്.ബി.ഐ യുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്ന സമീപനമാണ് കോമി മൊഴി നല്‍കുന്ന അവസരത്തില്‍ സ്വീകരിച്ചത്.