മാനഹാനി ഭയന്ന് അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് തിരികെ നല്‍കി

തിരുവനന്തപുരം. മാനഹാനി ഭയന്ന് അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ മാതാപിതാക്കള്‍ക്കു കൈമാറി. മാതാപിതാക്കളുടെ അപേക്ഷ കണക്കിലെടുത്താണു കുഞ്ഞിനെ കൈമാറിയത്. ഡിഎന്‍എ പരിശോധന ഉള്‍പ്പെടെ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു.

വിവാഹത്തിനു മുന്‍പു ഗര്‍ഭം ധരിച്ചുണ്ടായ കുഞ്ഞിനെ സദാചാരഭീതിയില്‍ മാതാപിതാക്കള്‍ ഉപേക്ഷിക്കുകയായിരുന്നു. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലായിരുന്നു കുഞ്ഞ്. വിവാഹം നടക്കുമ്പോള്‍ യുവതി 8 മാസം ഗര്‍ഭിണിയായിരുന്നു. പിന്നീട് ഇരുവരും തിരുവനന്തപുരത്ത് വാടക വീടെടുത്തു താമസമാക്കി. മേയില്‍ പ്രസവിച്ചു.

Loading...

ജൂലൈ 17ന് കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചു. പിന്നീടു കടുത്ത മാനസികസമ്മര്‍ദം അനുഭവിച്ച ദമ്പതികള്‍ കുഞ്ഞിനെ വീണ്ടെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.