പനിച്ച് വിറച്ച് കേരളം, ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് 13 പേർ, സർക്കാർ ആശുപത്രികൾക്കെതിരെ വ്യാപക പരാതി

തിരുവനന്തപുരം : പകർച്ചപ്പനിയിൽ വലയുകയാണ് സംസ്ഥാനം. ഈ മാസം മാത്രം 1,43,377 പേർക്കാണ് പകർച്ചപ്പനി സ്ഥിരീകരിച്ചത്. ഇതിനിടെ സർക്കാർ ആശുപത്രികൾക്കെതിരെ വ്യാപക പരാതികളും ഉയരുകയാണ്. പനി ക്ലിനിക്കുകൾ രോഗികളെ കൊണ്ടു നിറയുകയാണ്. ആശുപത്രികളിൽ മതിയായ വെന്റിലേറ്റർ സൗകര്യങ്ങളില്ലാത്തത് രോഗികളെ വലയ്ക്കുന്നുണ്ട്.

ഡെങ്കിപ്പനി, എലിപ്പനി മരണങ്ങൾ തുടരുന്നതും ആശങ്ക ഇരട്ടിയാക്കുന്നു. കൂടാതെ നിരന്തരം മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും മറ്റ് ആശുപത്രികളും രോഗികളെക്കൊണ്ട് നിറയുന്ന അവസ്ഥയാണ്. പകർച്ചപ്പനിയ്‌ക്കൊപ്പം ഡെങ്കിയും എലിപ്പനിയും ജീവനെടുക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. പനി മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതും ജനങ്ങളെ ഭീതിയിലാക്കുന്നു.

Loading...

കാലാവസ്ഥാ വ്യതിയാനമാണ് പെട്ടെന്നുണ്ടായ പനി വ്യാപനത്തിന് കാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. 1,43,377 പേർക്കാണ് പകർച്ചപ്പനി ഈ മാസം സ്ഥിരീകരിച്ചത്. 13 പേരാണ് ഈ മാസം ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. രണ്ട് പേരുടെ മരണം ഡെങ്കിയെന്ന് സ്ഥിരീകരിച്ചു. 11 പേരുടെ അന്തിമ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല.165 പേരാണ് എലിപ്പനിയ്‌ക്ക് ഈ മാസം ചികിത്സ തേടിയത്. ഒൻപത് എലിപ്പനി മരണങ്ങളും ഈ മാസം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.