Pravasishabdam http://www.pravasishabdam.com Pravasishabdam news Thu, 18 Apr 2019 09:50:30 +0000 en-US hourly 1 https://wordpress.org/?v=5.1.1 ബി​ജെ​പി എം​പി​ക്കു​നേ​രെ ചെ​രു​പ്പേ​റ്: സം​ഭ​വം വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ http://www.pravasishabdam.com/bjp-mp/ Thu, 18 Apr 2019 09:41:57 +0000 http://www.pravasishabdam.com/?p=189654 ന്യൂ​ഡ​ല്‍​ഹി: ബി​ജെ​പി എം​പി ജി.​വി.​എ​ല്‍ ന​ര​സിം​ഹ ​റാ​വു​വി​ന്‍റെ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ ചെ​രു​പ്പേ​റ്. ഡ​ല്‍​ഹി​യി​ല്‍ ബി​ജെ​പി ദേ​ശീ​യ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണ് സം​ഭ​വം.

ചെ​രു​പ്പെ​റി​ഞ്ഞ​യാളെ ബിജെപി പ്ര​വ​ര്‍​ത്ത​ക​ര്‍ പിന്നീട് ബ​ല​മാ​യി പി​ടി​ച്ച്‌ പു​റ​ത്താ​ക്കി. അ​തേ​സ​മ​യം, ത​നി​ക്കു​നേ​രെ ഷൂ ​എ​റി​ഞ്ഞ​തി​നു പി​ന്നി​ല്‍ കോ​ണ്‍​ഗ്ര​സാ​ണെ​ന്ന് ന​ര​സിം​ഹ റാ​വു പ്രതികരിച്ചു.

]]>
മകനെ മര്‍ദ്ദിച്ചത് അമ്മ തന്നെ, ചട്ടുകം വെച്ചു പൊള്ളിച്ചു, തടി കൊണ്ട് തലയ്ക്കടിച്ചു, അമ്മ കുറ്റം സമ്മതിച്ചു http://www.pravasishabdam.com/murder-case-follow-up/ Thu, 18 Apr 2019 09:34:34 +0000 http://www.pravasishabdam.com/?p=189650 ആലുവ; മൂന്നു വയസുകാരനെ മര്‍ദ്ദിച്ചത് അമ്മ തന്നെയെന്ന് കണ്ടെത്തി. അമ്മ തന്നെ കുറ്റം സമ്മതിച്ചു. കുട്ടിയുടെ അമ്മ പോലീസിനോട് കുറ്റം സമ്മതിക്കുകയായിരുന്നു. അമ്മയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

പരിക്ക് മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായതെന്ന് പോലീസ് കണ്ടെത്തി. കുട്ടിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു അമ്മ. ചട്ടുകം കൊണ്ട് പൊള്ളിക്കുകയും കട്ടിയുള്ള തടി കൊണ്ടു തലയ്ക്ക് അടിക്കുകയും ചെയ്തു. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.

ആലുവയില്‍ ഇന്നലെയാണ് മര്‍ദ്ദനമേറ്റ് മൂന്നു വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ തലയോട്ടിക്കും തലച്ചോറിനും പരുക്കുണ്ട്. തലയോട്ടിയില്‍ പൊട്ടലും ശരീരമാസകലം പൊള്ളലേറ്റ പാടുകളുമായിട്ടാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഏലൂര്‍ പഴയ ആനവാതിലിനു സമീപം വാടകയ്ക്കു താമസിക്കുന്ന ബംഗാള്‍ സ്വദേശികളായ ദമ്പതികളുടെ മകനെയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിലാക്കിയത്. പിതാവാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

]]>
മൂന്നു വയസുകാരന് പരിക്കേറ്റ സംഭവം: അച്ഛനും അമ്മയ്ക്കുമെതിരെ വധശ്രമത്തിന് കേസ് http://www.pravasishabdam.com/%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%b5%e0%b4%af%e0%b4%b8%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%87/ Thu, 18 Apr 2019 04:52:37 +0000 https://www.pravasishabdam.com/?p=189648 ആലുവയില്‍ മൂന്നു വയസുകാരന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ അമ്മയ്ക്കും അച്ഛനുമെതിരെ വധശ്രമത്തിന് കേസെടുത്തു. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. മാതാപിതാക്കളെ ഉടന്‍ കസ്റ്റഡിയിലെടുക്കും.പരിക്ക് എങ്ങനെ സംഭവിച്ചു എന്നറിയാന്‍ വിശദമായി ചോദ്യം ചെയ്യും. ഇരുവരും പോലീസ് നിരീക്ഷണത്തിലാണ്.

ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.കുട്ടിയുടെ തലയോട്ടിക്കും തലച്ചോറിനും പരുക്കുണ്ട്. തലയോട്ടിയില്‍ പൊട്ടലും ശരീരമാസകലം പൊള്ളലേറ്റ പാടുകളുമായി 3 വയസ്സുകാരനെ ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഏലൂര്‍ പഴയ ആനവാതിലിനു സമീപം വാടകയ്ക്കു താമസിക്കുന്ന ബംഗാള്‍ സ്വദേശികളായ ദമ്പതികളുടെ മകനെയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിലാക്കിയത്. പിതാവാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.

മേശപ്പുറത്തുനിന്നു വീണെന്നു പറഞ്ഞാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ട ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ആശുപത്രിയിലെത്തിയിരുന്നു. എന്താണു സംഭവിച്ചതെന്നറിയാന്‍ മാതാപിതാക്കളെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് പറഞ്ഞു.

]]>
സുരേഷ് ഗോപിയുടെ തൊണ്ടയില്‍ മീന്‍മുളള് കുടുങ്ങി; യാഥാര്‍ത്ഥ്യം ഇതാണ് http://www.pravasishabdam.com/suresh-gopi-election-campaighn-2/ Thu, 18 Apr 2019 03:32:40 +0000 https://www.pravasishabdam.com/?p=189641 തൃശൂര്‍; ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ തൊണ്ടയില്‍ ഉച്ചഭക്ഷണത്തിനിടെ മുളള് കുടുങ്ങിയെന്ന വാര്‍ത്ത നിഷേധിച്ചത് വിശദീകരണം. സുരേഷ് ഗോപിയുടെ സെക്രട്ടറി സിനോജിന്റെ തൊണ്ടയിലാണ് മീന്‍മുളള് കുടുങ്ങിയ്. തുടര്‍ന്ന് അദ്ദേഹം ചികിത്സ തേടിയെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു.
ബുധനാഴ്ച ഉച്ചയ്ക്ക് തൃശൂരിലെ തീരദേശ മേഖലയില്‍ പര്യടനം നടത്തുന്നതിനിടെ സുരേഷ് ഗോപിയുടെ തൊണ്ടയില്‍ മീന്‍മുളള് കുടുങ്ങിയെന്നാണ് വാര്‍ത്ത പ്രചരിച്ചത്. ഇതോടെ സ്ഥാനാര്‍ത്ഥി പര്യടനം നിര്‍ത്തിവച്ചുവെന്നും ചികിത്സ തേടിയെന്നും അഭ്യൂഹം പ്രചരിച്ചു. എന്നാല്‍ സുരേഷ് ഗോപിയുടെ സെക്രട്ടറിയുടെ തൊണ്ടയില്‍ മുളള് കുടുങ്ങിയതിനാല്‍ ആശുപത്രിയിലേക്ക് കൂടെ അദ്ദേഹം പോയെന്നാണ് വിശദീകരണം.
കഴിഞ്ഞ ദിവസങ്ങളില്‍ സ്ഥാനാര്‍ത്ഥി പര്യടനത്തിനിടെ മണ്ഡലത്തിലെ വീടുകളില്‍ നിന്ന് അദ്ദേഹം ഭക്ഷണം കഴിച്ചുവെന്ന വാര്‍ത്ത ഏറെ ട്രോളുകള്‍ക്ക് വഴിവെച്ചിരുന്നു.

]]>
കിണറ്റിൽ ഇറങ്ങുന്നതിനു മുന്പ് പേപ്പർ കത്തിച്ചു ഇടണം, പോലീസ് മുന്നറിയിപ്പ് http://www.pravasishabdam.com/police-fb-post/ Thu, 18 Apr 2019 03:32:07 +0000 https://www.pravasishabdam.com/?p=189640 തിരുവനന്തപുരം : സംസ്ഥാനത്ത് പലയിടങ്ങളിലും കിണറ്റിൽ ഇറങ്ങിയ ആളുകൾ വിഷവാതകം ശ്വസിച്ച് മരിക്കുന്ന സംഭവം ഏറിവരികയാണ്. ഇത്തരം സംഭവങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി കേരളാ പോലീസ് രംഗത്തെത്തി.ഫേസ്ബുക്കിലൂടെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കിണറ്റിൽ ഇറങ്ങുന്നതിന് മുമ്പ് ഒരുകഷ്ണം പേപ്പറോ മെഴുകുതിരിയോ കത്തിച്ച് കിണറ്റിലേക്ക് ഇട്ടുനോക്കണമെന്ന് പോലീസ് പറയുന്നു. ഇങ്ങനെ ചെയ്താൽ കിണറ്റിലെ ഓക്‌സിജൻ സാന്നിധ്യം മനസിലാക്കാൻ കഴിയും.കിണറ്റിന്റെ അടിയില്‍ വരെ തീ കെടാതെ എത്തുകയാണെങ്കില്‍ ഓക്‌സിന്റെ സാന്നിധ്യം ഉറപ്പിക്കാം. മറിച്ചെങ്കില്‍ തീ കെട്ടുപോകുന്ന ആഴം വരെയാകും ഓക്‌സിജനുണ്ടാവുക.

കുറിപ്പിന്റെ പൂര്‍ണരൂപം

കിണറുകളിലെ അപകടമരണം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങുമ്ബോള്‍ അതില്‍നിന്ന് കയറാന്‍ കഴിയാതെ വരുന്ന സംഭവങ്ങളും അപകടമരണങ്ങളും ഏറിവരുകയാണ്. മുന്‍കരുതലുകള്‍ ഇല്ലാതെ കിണറ്റില്‍ ഇറങ്ങുന്നതും അപകട സാധ്യതയെക്കുറിച്ചുള്ള അഞ്ജതയുമാണ് മിക്ക ദുരന്തങ്ങള്‍ക്കും കാരണം.

കയറും തൊട്ടിയും ഉപയോഗിച്ച്‌ കിണറ്റില്‍നിന്ന് വെള്ളം കോരുന്നതിനുപകരം മോട്ടോറുകള്‍ സ്ഥാപിച്ച്‌ ജലം പമ്ബുചെയ്യാന്‍ തുടങ്ങിയതോടെയാണ് കിണറുകള്‍ക്കുള്ളില്‍ ശുദ്ധവായുവിനു പകരം വിഷവാതകം നിറയാന്‍ തുടങ്ങിയത്. ദിവസവും വെള്ളം കോരുന്ന കിണറ്റില്‍ തൊട്ടി മുകളിലേക്കും താഴേക്കും ചലിക്കുന്നതിനാല്‍ വായുസഞ്ചാരം സ്ഥിരമായി നിലനില്‍ക്കുകയും ഓക്‌സിജന്റെ സാന്നിധ്യം ഉണ്ടാവുകയും ചെയ്യും. എന്നാല്‍ ഒരു ചലനവുമില്ലാത്ത കിണറ്റില്‍ ഭൂമിക്കടിയില്‍നിന്ന് ഉണ്ടാകുന്ന വിഷവാതകങ്ങള്‍ പുറത്തുപോകാതെ കിണറ്റിനുള്ളില്‍ത്തന്നെ തങ്ങിനില്‍ക്കും. ഇതാണു കിണറ്റിലിറങ്ങുന്നവര്‍ ഓക്‌സിജന്‍ ലഭിക്കാതെ അകപ്പെടാന്‍ കാരണം. ഇറങ്ങുന്നതിനു മുമ്ബായി ഓക്‌സിജന്‍ സാന്നിധ്യം ഉറപ്പാക്കിയില്ലെങ്കില്‍ അപകടം ഉറപ്പാണ്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന തരം മോട്ടോറുകള്‍ ഉപയോഗിക്കുന്ന കിണറുകളില്‍ കാര്‍ബണ്‍ മോണോക്‌സൈഡിന്റെ സാന്നിധ്യത്തിനു സാധ്യതയേറെയുണ്ടെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇത്തരം കിണറുകളില്‍ പ്രത്യേക സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാതെ ഇറങ്ങരുതെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിക്കുന്നതോടെ കിണറ്റില്‍ കുഴഞ്ഞുവീഴുന്നവരെ നിശ്ചിത സമയത്തിനുള്ളില്‍ പുറത്തെത്തിച്ച്‌ ചികിത്സ നല്‍കിയില്ലെങ്കില്‍ മരണംവരെ സംഭവിക്കാം.

കിണറ്റിലിറങ്ങും മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

ഒരു കഷണം കടലാസോ മെഴുകുതിരിയോ കത്തിച്ചു കിണറ്റിലേക്ക് ഇറക്കി നോക്കുക. കിണറ്റിന്റെ അടിയില്‍ വരെ തീ കെടാതെ എത്തുകയാണെങ്കില്‍ ഓക്‌സിന്റെ സാന്നിധ്യം ഉറപ്പിക്കാം. മറിച്ചെങ്കില്‍ തീ കെട്ടുപോകുന്ന ആഴം വരെയാകും ഓക്‌സിജനുണ്ടാവുക. കിണറ്റിനുള്ളില്‍ ഓക്‌സിജന്‍ ലഭിക്കാന്‍ വെളളം കോരി കിണറ്റിലേക്കു പലതവണ ഒഴിക്കുകയോ മരച്ചില്ലകള്‍ പലതവണ മുകളിലേക്കും താഴേയ്ക്കും ഇറക്കുകയും കയറ്റുകയും വേണം. മണ്ണെണ്ണ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന മോട്ടോറുകളുള്ള കിണറുകളില്‍ ശാസ്ത്രീയ സഹായം ഇല്ലാതെ ഇറങ്ങരുത്.

വടം ഉപയോഗിച്ചു വേണം കിണറ്റില്‍ ഇറങ്ങേണ്ടത്. കിണറ്റില്‍ ഇറങ്ങുന്ന ആളിന്റെ അരയില്‍, മുകളിലേക്ക് എളുപ്പത്തില്‍ കയറ്റാന്‍ കഴിയുന്ന കയര്‍ ബന്ധിപ്പിച്ചിട്ടുണ്ടാകണം. ശ്വസനോപകരണങ്ങള്‍ ഉപയോഗിക്കുന്നത് ഉചിതമാണ്. കിണറ്റില്‍ ആള്‍ കുഴഞ്ഞുവീണാല്‍ മുകളില്‍നിന്ന് തുടര്‍ച്ചയായി വെള്ളം തളിച്ചുകൊടുക്കണം. വായുസഞ്ചാരം വര്‍ധിപ്പിക്കാനാണിത്. കിണറ്റില്‍ ഇറങ്ങുന്നതിനു മുന്‍പ് സമീപത്തെ ഫയര്‍സ്‌റ്റേഷനില്‍ വിവരം അറിയിക്കണം. ഈ മുന്നറിയിപ്പ് അവഗണിക്കുന്നതാണ് പലപ്പോഴും അപകടങ്ങള്‍ ഉണ്ടാക്കുന്നത്.

]]>
ഇന്‍ബോക്‌സിലും മെസേജ് ക്വസ്റ്റ്‌ലും ഒക്കെ കിട്ടുവോ എന്നന്വേഷിച്ചു വരുന്നവരെ ഡീല്‍ ചെയ്യാന്‍ വഴി ഉപദേശിച്ച് രശ്മി ആര്‍ നായര്‍ http://www.pravasishabdam.com/resmi-r-nair-fb-post/ Thu, 18 Apr 2019 03:10:02 +0000 https://www.pravasishabdam.com/?p=189638 പൊതുവെ സോഷ്യല്‍ മീഡിയകളില്‍ പെണ്‍കുട്ടികളെ ശല്യപ്പെടുത്തി എത്തുന്നവര്‍ കുറവല്ല. രാത്രി ആയികഴിഞ്ഞാല്‍ ഇത്തരം ശല്യപ്പെടുത്തലുകള്‍ക്ക് കുറവും ഉണ്ടാകില്ല. ഇത്തരം ശല്യക്കാരെ ഒഴിവാക്കാനുള്ള മാര്‍ഗം വ്യക്തമാക്കിയിരിക്കുകയാണ് രശ്മി ആര്‍ നായര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രശ്മി മാര്‍ഗം വ്യക്തമാക്കിയത്.

രശ്മി ആര്‍ നായരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

പേജിന്റെ ഇന്‍ബോക്‌സിലും മെസേജ് ക്വസ്റ്റ്‌ലും ഒക്കെ കിട്ട്വോ എന്നന്വേഷിച്ചു വരുന്നവരെ ഡീല്‍ ചെയ്യാന്‍ പെണ്‍കുട്ടികള്‍ക്ക് ഒരു മാര്‍ഗം പറഞ്ഞു തരാം അതില്‍ ഒരാളോട് തിരികെ വിളിക്കാം എന്ന് പറഞ്ഞു നമ്പര്‍ വാങ്ങുക പിന്നെ മെസേജ് അയയ്ക്കുന്ന എല്ലാവര്ക്കും മുടങ്ങാതെ ആദ്യം വാങ്ങിയ നമ്പര്‍ നമ്മടെ ആണെന്ന് പറഞ്ഞു കൊടുക്കുക .പിന്നെ അവരായി അവരുടെ പാടായി .
(ആ വകുപ്പില്‍ എന്റെ നിലവിലെ നമ്പര്‍ 7012247112 ആണ്)

]]>
സ്വന്തം അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി 16കാരി, പീഡനം തുടങ്ങിയത് പ്രതി ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയതിന് പിന്നാലെ http://www.pravasishabdam.com/daughters-rape-case-against-father/ Thu, 18 Apr 2019 02:25:06 +0000 https://www.pravasishabdam.com/?p=189635 തെലുങ്കാന: മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി പോലീസിനെ സമീപിച്ച് 16കാരി മകള്‍. തെലുങ്കാനയിലെ രങ്ക റെഡ്ഡി ജില്ലയിലാണ് സംഭവം. 45 വയസുള്ള പ്രതി മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാര്യയുമായി വിവാഹബന്ധം വേര്‍പ്പെടുത്തിയിരുന്നു. ഇതോടെ പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

മാതാപിതാക്കള്‍ വിവാഹമോചിതരായതിനാല്‍ വര്‍ഷങ്ങളായി കുട്ടി പിതാവിനൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. ഈ സമയങ്ങളില്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. പിതാവില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി കഴിഞ്ഞ ദിവസം അമ്മയ്ക്ക് അരികില്‍ എത്തുകയായിരുന്നു. പീഡന വിവരം പെണ്‍കുട്ടി അമ്മയെ ധരിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പ്രതിക്കെതിരെ ഐപിസി 376(റേപ്പ്), പോക്‌സോ ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതി ഒളിവിലാണെന്നും ഉടന്‍ അറസ്റ്റിലാകുമെന്നും പോലീസ് അറിയിച്ചു.

]]>
സുരേഷ് ഗോപിയുടെ ഈ പ്രസ്താവന ബാലിശവും തികഞ്ഞ മനുഷ്യത്വരഹിതവും , സ്ത്രീവിദ്വേഷവും ആണ്; കണ്ണടച്ച് ഇരുട്ടാക്കുന്ന ഇയാളെ ഒക്കെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം, ലക്ഷ്മി രാജീവ് പറയുന്നു http://www.pravasishabdam.com/lakshmi-rajeev-fb-post/ Thu, 18 Apr 2019 01:58:28 +0000 https://www.pravasishabdam.com/?p=189633 പതിവിന് വിരുദ്ധമായി ഇത്തവണ വിഷുദിനത്തില്‍ തിരുവമ്പാടി ക്ഷേത്രത്തിലെ കൃഷ്ണനെയാണ് വിഷുകണി കണ്ടതെന്നും രാവിലെ ഹോട്ടലില്‍ നിന്ന് എഴുന്നേറ്റ് കുളിയും പ്രഭാതകര്‍മ്മങ്ങളുമെല്ലാം കണ്ണ് തുറക്കാതെ നടത്തിയെന്നും ഹോട്ടലില്‍ നിന്ന് അമ്പലത്തില്‍ എത്തും വരെ കണ്ണുതുറന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതിനെതിരെ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞത്. സുരേഷ് ഗോപിയുടെ വാക്കുകള്‍ക്കെതിരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് എഴുത്തുകാരി ലക്ഷ്മി രാജീവാണ്.

കണ്ണ് തുറക്കാതെ പ്രഭാത കൃത്യങ്ങള്‍ എല്ലാം ചെയ്തു, വസ്ത്രം മാറി, ഹോട്ടല്‍ റൂമില്‍ നിന്നിറങ്ങി നേരെ തിരുവമ്പാടിയില്‍ ചെന്നിട്ടെ കണ്ണ് തുറന്നുള്ളൂ എന്ന് സുരേഷ് ഗോപി പറഞ്ഞത് അറിഞ്ഞു. വല്ലയിടത്തും വീണു തലപൊട്ടിയെങ്കില്‍ സര്‍ക്കാരിന് അതുമൊരു ബാധ്യത ആയേനെ. കണ്ണടച്ച് ഇരുട്ടാക്കുന്ന ഇയാളെ ഒക്കെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം.- ലക്ഷ്മി രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു.

ലക്ഷ്മി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

കണ്ണ് തുറക്കാതെ പ്രഭാത കൃത്യങ്ങള്‍ എല്ലാം ചെയ്തു, വസ്ത്രം മാറി, ഹോട്ടല്‍ റൂമില്‍ നിന്നിറങ്ങി നേരെ തിരുവമ്പാടിയില്‍ ചെന്നിട്ടെ കണ്ണ് തുറന്നുള്ളൂ എന്ന് സുരേഷ് ഗോപി പറഞ്ഞത് അറിഞ്ഞു. വല്ലയിടത്തും വീണു തലപൊട്ടിയെങ്കില്‍ സര്‍ക്കാരിന് അതുമൊരു ബാധ്യത ആയേനെ.

കണ്ണടച്ച് ഇരുട്ടാക്കുന്ന ഇയാളെ ഒക്കെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം.

കഴിഞ്ഞ ഇരുപത്തി നാലു വര്‍ഷമായി വീട്ടില്‍ കണി ഒരുക്കുന്നത് ഞാനായതുകൊണ്ടു ഞാന്‍ കണ്ണുപൊത്തി വിഷുക്കണി കണ്ടിട്ടില്ല എന്നും,സുരേഷ് ഗോപിയുടെ ഈ പ്രസ്താവന ബാലിശവും തികഞ്ഞ മനുഷ്യത്വരഹിതവും , സ്ത്രീവിദ്വേഷവും ആണെന്നും സൂചിപ്പിക്കട്ടെ. ആരെങ്കിലും രാവിലെ ഉണര്‍ന്നു മറ്റുള്ളവര്‍ക്ക് കാണാന്‍ ഒരുക്കുന്നതാണ് കണി. അത് പതിവായി ഒരുക്കുന്ന ആള്‍ ഒരിക്കലും കണി കാണുന്നുമില്ല. അത് നൂറുശതമാനവും വീട്ടിലെ സ്ത്രീകള്‍ ആയിരിക്കുമെന്നും ഉറപ്പാണ്.

]]>
പതിനെട്ടാംപടിയില്‍ വീണാ ജോര്‍ജുമായി സെല്‍ഫി, അരവണ കൗണ്ടറില്‍ നിന്നും സ്റ്റേ ഫ്രീയും വിസ്പറും, കമന്റിനു പിന്നിൽ താനല്ലെന്ന് എസ്എഫ്‌ഐ നേതാവ് http://www.pravasishabdam.com/sfi-activist-in-trouble/ Thu, 18 Apr 2019 01:38:02 +0000 https://www.pravasishabdam.com/?p=189630 പത്തനംതിട്ട: തന്റെ പേരിൽ പ്രചരിക്കുന്ന കമന്റ്‌ തന്റേതല്ലെന്ന് എസ്.എഫ്.ഐ നേതാവ്. പതിനെട്ടാംപടിയില്‍ വീണാ ജോര്‍ജുമായി സെല്‍ഫി ,അരവണ കൗണ്ടറില്‍ നിന്നും സ്റ്റേ ഫ്രീയും വിസ്പറും, ഇത്തരത്തിൽ സഭ്യമല്ലാത്ത വാക്കുകളാണ് വാഴൂര്‍ എസ്എഫ്ഐ ഏരിയ കമ്മിറ്റിയംഗം വിഷ്ണു ജയകുമാര്‍ ഫേസ്ബുക്കില്‍ കമന്റ്‌ ചെയ്തിരുന്നത്. എന്നാല്‍ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത് വ്യാജ കമന്റുണ്ടാക്കി പ്രചരിപ്പിക്കുകയാണെന്ന് വിഷ്ണു ജയകുമാര്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് വിഷ്ണുവിന്റെ പേരില്‍ മോശം ഭാഷയിലുള്ള കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. പത്തനംതിട്ടയില്‍ വീണാ ജോര്‍ജ് ജയിച്ചാല്‍ ശബരിമല നടയില്‍ നിര്‍ത്തി സെല്‍ഫിയെടുക്കുമെന്നും അരവണ കൗണ്ടറില്‍ സാനിട്ടറി നാപ്കിനുകള്‍ വില്‍ക്കുമെന്നുമായിരുന്നു കമന്റ്. കമന്റിന് പിന്നാലെ വിഷ്ണുവിനെതിരെ രോഷമുയര്‍ന്നു.

എന്നാല്‍ ഫെയ്‌സ്ബുക്കില്‍ ഒരിടത്തും ഇത്തരം കമന്റ് പോസ്റ്റ് ചെയ്തിട്ടില്ലെന്ന് വിഷ്ണു പറയുന്നു. തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം തരംതാഴ്ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഖേദകരമാണ്. വ്യാജ കമന്റ് ഉണ്ടാക്കി പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വിഷ്ണു ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

]]>
ശബരിമല മുൻ തന്ത്രി കണ്ഠരര് മോഹനര്‍ക്കെതിരെ സ്വന്തം അമ്മ കേസ് കൊടുത്തു http://www.pravasishabdam.com/ex-sabarimala-thanthri-kandaru-mohanr-in-trouble/ Thu, 18 Apr 2019 01:14:13 +0000 https://www.pravasishabdam.com/?p=189626 കൊച്ചി: ശബരിമല മുൻ തന്ത്രി കണ്ഠരര് മോഹനര്‍ക്കെതിരെ പരാതിയുമായി മാതാവ്. പ്രായമായ അമ്മയെ നോക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അത് ചെയ്തില്ല. മാത്രമല്ല അമ്മയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍ നിന്ന് അമ്മ അറിയാതെ പണം പിൻവലിക്കുന്നവെന്നും കാണിച്ചാണ് ഹൈകോടതിൽ പരാതി സമർപ്പിച്ചിരിക്കുന്നത്.

ബാങ്കിൽ പോകാൻ ബുദ്ധിമുട്ടുള്ള കാരണം മകനെ സമീപിച്ചിരുന്നുവെന്നും എന്നാൽ മകൻ തന്നെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും അമ്മ പറയുന്നു. അതേസമയം തിരുവനന്തപുരത്ത് മകളോടൊപ്പമാണ് അമ്മ ഇപ്പോൾ താമസിക്കുന്നത്.

.

]]>